ട്രെന്‍റി സണ്‍ഗ്ലാസസ്സിനെ കുറിച്ചറിയാം
ഏവരുടെയും കൈയ്യില്‍ ഉണ്ടായിരിക്കേണ്ട ഒന്നാണ് സണ്‍ഗ്ലാസസ്സ്. പണ്ടൊക്കെ ലക്ഷ്വറി ലിസ്റ്റില്‍ ആയിരുന്നു സണ്‍ഗ്ലാസസ്സ് ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് അങ്ങനെയല്ല സാധാരണക്കാരുടെയും പോക്കറ്റ് കാലിയാക്കാതെ ഓരോരുത്തരുടെയും ഉദ്യാമത്തിന് ഇണങ്ങുന്ന തരത്തിലുള്ള സണ്‍ഗ്ലാസസ്സ് വിപണിയില്‍ ലഭ്യമാണ്. ട്രെന്‍റിയായിട്ടുള്ള വിവിധതരത്തിലുള്ള സണ്‍ഗ്ലാസസ്സാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
എവിയേറ്റർ സൺഗ്ലാസുകൾ
വെസ്റ്റേൺ ഡ്രസിലും പരമ്പരാഗത ഡ്രസ്സിലും ഏവിയേറ്റര്‍ സണ്‍ഗ്ലാസ് ധരിക്കുന്നത് നിങ്ങളുടെ മാറ്റ് കൂട്ടും.മണവാട്ടി എവിയേറ്റർ ധരിച്ച് നിൽക്കുന്നത് കാണാൻ തന്നെ പ്രത്യേക ഭംഗി അല്ലെ? എവിയേറ്റർ സൺഗ്ലാസിന്റെ പ്രത്യേക ഇപ്പൊൾ മനസ്സിലായിക്കാണുമല്ലോ.
റിഫ്‌ളക്ടർ സൺഗ്ലാസുകൾ
നിങ്ങളെ കൂടുതൽ സെക്സിയാക്കുന്ന മറ്റൊരു തരം സൺഗ്ലാസാണ് റിഫ്‌ളക്ടർ സൺഗ്ലാസുകൾ. ദീര്ഘവൃത്താകൃതിയിലുള്ളത് മുതൽ ബഹുകോണായത് വരെ പല തരത്തിലുള്ള റിഫ്‌ളക്ടർ സൺഗ്ലാസുകൾ ഇപ്പോൾ തരംഗമാണ്. ബീച്ചിലും പാർട്ടിയിലുമെല്ലാം ധരിക്കാൻ ഏറ്റവും നല്ലതാണ് ഇവ. കാറ്റ്‌സ് ഐ സൺഗ്ലാസുകൾ ഇപ്പോഴത്തെ ഏറ്റവും ട്രെൻഡിയായ സൺഗ്ലാസുകൾ
ആനിമൽ പ്രിന്‍റ് റിം സണ്‍ഗ്ലാസസ്
ആനിമൽ പ്രിന്റുള്ള റിമ്മുകളാണ് ഇപ്പോൾ തരംഗം. ഒരു പെണ്കുട്ടിയുടെ സൺഗ്ലാസ് കളക്ഷനിൽ തീർച്ചയായും ഉണ്ടാവേണ്ട ഒന്നാണ് ആനിമൽ പ്രിന്റ് റിമ്മുള്ള സൺഗ്ലാസുകൾ. അതുകൊണ്ട് ഉടൻ തന്നെ വാങ്ങിക്കോളൂ.
റൗണ്ടഡ് സൺഗ്ലാസുകൾ
റൗണ്ടഡ് സൺഗ്ലാസുകൾ പൊതുവെ അറിയപ്പെടുന്നത് ജോൺലിനൻ ഫ്രെയിം, ഹാരി പോട്ടർ ഫ്രെയിം തുടങ്ങിയ പേരുകളിലാണ്. ഇവ സൺഗ്ലാസുകളിലെ ഏറ്റവും ജനകീയമായ മോഡലുകളിൽ ഒന്നാണ്. ഇതും നിങ്ങളുടെ സൺഗ്ലാസ്സ് കളക്ഷനിൽ തീർച്ചയായും ഉണ്ടാവേണ്ട മോഡലാണ്. ഈ വിവിധതരം രൂപങ്ങളിലും ഡിസൈനുകളും ഉള്ള സൺഗ്ലാസുകൾ നിങ്ങളുടെ വാർഡ്രോബിനെ പൂർണ്ണതയിൽ എത്തിക്കുന്നതാണ്.
സ്ക്വയര്‍ സണ്‍ഗ്ലാസ്
സൂര്യപ്രകാശം കണ്ണിലടിക്കാതെ നിങ്ങളുടെ കണ്ണുകളെ കൂടുതല്‍ സുരക്ഷിതമായി സംരക്ഷിക്കുവാന്‍ സ്ക്വയര്‍ ടൈപ്പ് സണ്‍ഗ്ലാസ്സുകള്‍ക്ക് സാധിക്കും. മാത്രമല്ല ഓവർസൈസ്ഡ് സ്ക്വയർ സൺഗ്ലാസുകൾ ഫാഷൻ സ്റ്റൈൽ ബ്രാൻഡാണ്, ഇത് ഏത് മുഖത്തിനും അനുയോജ്യമാണ് എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്. പാര്‍ട്ടികളിലും മറ്റ് ഏത് അവസരങ്ങളിലും ഇത്തരത്തിലുള്ള സണ്‍ഗ്ലാസ് ധരിക്കാം. സ്പോര്‍ട്സിനും നൈറ്റ് ഡ്രൈവിംഗിനും ഈ സണ്‍ഗ്ലാസസ്സ് അനുയോജ്യമാണ്.