അമിത മദ്യപാനിയായി ജയസൂര്യ; വെള്ളത്തിന്‍റെ ട്രെയ് ലര്‍ കാണാം

ജയസൂര്യ നായകനാക്കി പ്രജേഷ് സെൻ ജി സംവിധാനം ചെയ്യുന്ന “വെള്ളം” എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി.സംഗീത സംവിധായകന്‍ ബിജിപാലാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലാണ് ടീസര്‍ പുറത്തിറങ്ങിയത്. അമിതമദ്യപാനിയായ ഒരാളുടെ വേഷമാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്.

22 ന്സെന്‍ട്രല്‍ പിക്ച്ചേഴ്സ്”വെള്ളം ” തിയ്യേറ്ററിലെത്തിക്കുന്നു.ഫ്രണ്ട്ലി പ്രാെഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍,യദു കൃഷ്ണ,രഞ്ജിത് മണബ്രക്കാട്ട്എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സംയുക്ത മേനോന്‍,സ്നേഹ പാലേരി എന്നിവര്‍ നായികമാരാവുന്നു.


സിദ്ദിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി,  പ്രിയങ്ക, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ധീൻ,  മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബിശ്രീലക്ഷ്മി എന്നിവർക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്. 
റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍,നിധേഷ്‌ നടേരി,ഫൗസിയ അബൂബക്കര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.എഡിറ്റര്‍-ബിജിത്ത് ബാല.


പ്രൊജക്റ്റ് ഡിസെെന്‍-ബാദുഷ,കോ പ്രൊഡ്യൂസര്‍-ബിജു തോരണത്തേല്‍,പ്രാെഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മ്മന്‍ വള്ളിക്കുന്ന്,കല-അജയന്‍ മങ്ങാട്,മേക്കപ്പ്-ലിബിസണ്‍ മോഹനന്‍,കിരണ്‍ രാജ്,വസ്ത്രാലങ്കാരം-അരവിന്ദ് കെ ആര്‍, സ്റ്റില്‍സ്-ലിബിസണ്‍ ഗോപി,പരസ്യകല-തമീര്‍ ഓകെ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഗിരീഷ് മാരാര്‍,അസോസിയേറ്റ് ഡയറക്ടര്‍-ജിബിൻ ജോണ്‍, സ്ക്രിപ്റ്റ് അസോസിയേറ്റ്സ് – വിജേഷ് വിശ്വം,ഷംസുദ്ദീൻ കുട്ടോത്ത്, ജയറാം സ്വാമി
,പ്രൊഡക്ഷന്‍ മാനേജര്‍-അഭിലാഷ് ,വിതരണം-സെന്‍ട്രല്‍ പിക്ച്ചേഴ്സ് റിലീസ്.പി. ആർ. ഒ – എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *