കവിതയുടെ വിഷ്ണുലോകം
ജിബി ദീപക് (അദ്ധ്യാപിക, എഴുത്തുകാരി )
സ്‌നേഹവാത്സല്യാനുരാഗവിഗാരങ്ങള്‍ മോഹമവിഷാദ ഭയങ്ങള്‍ ചിനു ചിനെഏഴുനിറങ്ങളണിഞ്ഞു കതിര്‍ക്കുന്ന മാണിക്യമായതു മാലിയില്‍ പൂടുന്നു (നീ വന്നു ) ആശംസവാക്കുകളാലും, ആനന്ദ ധന്യതയാലും നിറഞ്ഞ കവിതകളാണ് വിഷ്ണുനാരായയണന്‍ നമ്പുതിരിയുടെ കാവ്യലോകം. സംസ്‌കൃതത്തില്‍ കാളിദാസന്‍ തന്നെയാണ് മാസ്റ്ററുടെ വരകവി.ഇംഗ്ലീഷിലാവട്ടെ യേറ്റ്‌സാണ് കവിക്ക് പ്രിയങ്കരന്‍ വേദസംസ്‌കൃതിയെ പാരമ്പര്യമായി കാണുന്ന കവി താന്‍ ആധുനികനാകുന്നത് എങ്ങനെയെന്നു വിശദികരിച്ചിട്ടുണ്ട്. ‘ഏതാനുഭവവും എന്നിലേക്കൊതുങ്ങിലയിക്കണമെങ്കിൽ പാര്യമ്പരത്തിന്റെ ബലിഷ്ടം ദീര്‍ഘബാഹുക്കള്‍ക്കൊണ്ട് അതിനെ ആലിംഗനം ചെയ്ത് എന്നോട് ചേര്‍ക്കണമെന്ന്തോന്നുന്നു’. ആധുനിക സംവേദനകളോട് ഇടയുമ്പോള്‍ എന്റെയുള്ളില്‍ ഉന്മിഷത്താകുന്നത് എന്നിലേറ്റവും ശക്തവും അടിസ്ഥാനപരവുമായതെന്തോ ആ പാരമ്പര്യമാണ്.
എന്റെ ഡി.എന്‍.എയിലുള്ള അതിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് എനിക്ക് ആത്യന്തികമായ മോചനം ഇല്ല. ദേശാന്തരങ്ങളിലെ വായുവും വെളിച്ചവും എനിക്ക് ഉള്‍ക്കൊണ്ട് വിടരാനുള്ള കരുത്താര്‍ജിക്കണമെങ്കിൽ ഒരു ഭൂമിയില്‍ എനിക്ക് വേരാട്ടമുണ്ടായിരിക്കണം . എല്ലാ കവികളും ഇങ്ങനെ സാംസ്‌ക്കാരികമായൊരു തടത്തില്‍ വേരുറച്ച് നില്‍ക്കുന്നവരാണെന്ന് തോന്നുന്നു. സ്വാതന്ത്ര്യ ഇന്ത്യ ‘തീപിടിച്ച പുര ‘യായി മാറിയ എഴുപതുകളില്‍ എഴുതിയ ഒരു കവിതയില്‍ അദ്ദേഹം എഴുതിയത് ഇങ്ങനെ – കിണറ്റിലീ മണ്ണില്‍ ഉറവുണ്ടതില്‍കുളിര്‍ക്കുകളിലേത് കനല്‍? പക്ഷേകോരിയെടുക്കും വിദ്യ നാം മറന്നുപോയല്ലോ ”അറുപതുകളില്‍ എഴുപതുകളില്‍ എഴുതിയ ഒരുപാട് കവിതകളില്‍ മുഖം നഷ്ട്ടപ്പെട്ട ജനതയെ ക്കുറിച്ചുള്ള അമ്പരപ്പ് നമുക്ക് കാണാം. ആക്കൂട്ടത്തില്‍ താനുമുണ്ടെന്ന കവി കണ്ടെത്തുന്നുണ്ട്. സ്വതന്ത്ര ദിന ചിന്തകള്‍ 1973എന്ന കവിതയിലാകട്ടെ പടരുന്ന ‘ഇരുട്ട് കണ്ട് ‘പാതതന്‍ കാണാത്തോരറ്റത്ത് നാളമെന്നുണ്ടെന്നുറപ്പ് നല്‍ക്കൂ ”എന്ന് കവി ആവശ്യപ്പെടുന്നുണ്ട്.തൂണ് പിളര്‍ന്ന് വരുന്നത് ദേവനാണോ, ദൈന്യനാണോ മര്‍ത്യനോ ജന്തുവോ എന്ന അങ്കലാപ്പിലാണ് കവിത അവസാനിക്കുന്നത്.
മനുഷ്യനെ കേന്ദ്രമാക്കി പ്രകൃതിയില്‍ നിന്നുകൊണ്ട് കവിതയെ നെയ്തുവെക്കുന്ന കവിയായിരുന്നു വിഷ്ണു നാരയണന്‍ നമ്പൂതിരി. മുറിവേറ്റവന്റെ വേദനകള്‍ ഉപരിവിപ്ലവമാവാതെ കാവ്യപാരമ്പര്യത്തിന്റെ കെട്ടുറപ്പോടെ, തനിമയുടെ അദ്ദേഹം കവിതകളില്‍ അവതരിപ്പിച്ചു. പ്രതിരോധമാര്‍ന്ന ഒരു ജീവതബോധം കവിതകളില്‍ നിരന്തരമാവുമ്പോള്‍ തന്നെ ആത്മീയമായ ഒരു ചൈതന്യം അതില്‍ കുറയാതെ നില്‍ക്കുന്നു.
വേദങ്ങള്‍,സംസ്‌കൃതസാഹിത്യം യൂറോപ്യന്‍ കവിത,മലയാളകവിത എന്നിവയുടെ കാവ്യപൂര്‍ണ്ണമായ ഒരൊത്തുചേരല്‍ അദ്ദേഹത്തിന്റെ കവിതകളില്‍ കാണാം.” വഴികാട്ടിയല്ല ചെറുതുണമാത്രമെന്‍ കവിത, പടകൂട്ടുമാര്‍പ്പുവിളിയോ…ഉയിര്‍ കയ്ച്ചുപോം കൊടിയ നൈരാശ്യമോ പുളകം അരഞ്ഞാണിടുന്ന രതിയോകൊതിയോടു തോടിയണയും പഴയചങ്ങാതിമൊഴിയിതലിവാന്‍ പൊറുക്കൂഎന്‍ കൈക്കുടന്നയില്‍ നിനക്കുതരുവാനുള്ളതന്റെ മെയ്ച്ചൂടുമാത്രം”വിനയാന്വിതമായ ഭാവവും,സാത്വികമായ ബോധവും, കവിതകളിലും, ജീവിതത്തിലും കൊണ്ടുനടന്ന കവിയാണ് അദ്ദേഹം.
കാളിദാസകവിതയുമായി ആത്മൈക്യം നേടിയ കവിയായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി. ഉജ്ജയിനിയിലെ രാപ്പകലുകളില്‍ കാളിദാസനൊപ്പം രാപ്പകലൊന്നുമില്ലാതെ കൂടെ നടക്കുന്നുണ്ട് അദ്ദേഹം. കാളിദാസന്റെ മാളവത്തില്‍ മഴപെയ്യുന്നത് അദ്ദേഹം വര്‍ണ്ണിക്കുമ്പോള്‍ കാലങ്ങള്‍ക്കപ്പുറത്തേക്ക് നമ്മള്‍ യാത്രയാവുന്നു.
‘ മാളവത്തില്‍ മഴ ചാറിയടങ്ങുന്നു,വെണ്‍ പിറാക്കള്‍രാവില്‍ മട്ടുപ്പാവുകളില്‍ ചേക്കേറുന്നു.പഥികള്‍ കെട്ടിറക്കുന്നു മരച്ചോട്ടില്‍,കുടില്‍കളില്‍കഥകള്‍ തംബുരു പാടും മുറിപ്പൂ മൗനം’…
വര്‍ത്തമാനകാലത്തെ ഭൂതകാലത്തിന്റെ ആര്‍ദ്രതകൊണ്ട് ശാന്തമാക്കാമെന്ന് വായനക്കാരന്‍ ആശ്വസിക്കുന്നു. ചങ്ങമ്പുഴയ്ക്ക് പ്രണയമെന്നത് പോലെയായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് കാളിദാസന്‍. ‘ഇന്ത്യയെന്ന വികാരം’ എന്ന കവിതയില്‍ കാളിദാസനുമായുള്ള സംഭാഷമാണ് കവി നടത്തുന്നത്. 1939 ജൂണ്‍ 2ന് തിരുവല്ലയിലെ ഇരിങ്ങോലിലാണ് അദ്ദേഹത്തിന്റെ ജനനം. കോഴിക്കോട്, കൊല്ലം, പട്ടാമ്പി,എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവ നന്തപുരം എന്നിവിടങ്ങളിലെ കോളേജുകളില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്.ഇന്ത്യയെന്ന വികാരം ‘ആരണ്യകം’ ആര്‍ത്തിയിലേക്ക് ഒരു യാത്ര, ഉജ്ജയിനിയിലെ രാപ്പകലുകള്‍, മുഖമെവിടെ, ഭൂമി ഗീതങ്ങള്‍, പ്രണയഗീതങ്ങള്‍, സ്വതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, ചാരുലത എന്നിവയാണ് കവിതാസമാഹാരങ്ങള്‍. ‘അസാഹിതീയം’ കവിതകളുടെ ഡി.എന്‍.എ എന്നിവ ശ്രദ്ധേയമായ ലേഖനസമാഹാരങ്ങളാണ്. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌ക്കാരം, ബാലമണിയമ്മ പുരസ്‌ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് വിഷ്ണു നാരായണന്‍ നമ്പൂതിരി അര്‍ഹനായിട്ടുണ്ട്.
ഇന്ന് വിഷ്ണുനാരായണന്‍ നമ്പൂതിരിയെന്ന പേരുകേള്‍ക്കുമ്പോള്‍ തന്നെ താത്വികതയുടെ ഒരു പ്രകാശമാണ് നമ്മുടെ മനസ്സില്‍ പരക്കുക. അദ്ദേഹത്തിന്റെ കവിതകള്‍ വലിയ ആത്മാന്വേഷണങ്ങളാണ്. നമ്മുടെ ഭാരതത്തിന്റെ സംസ്‌കാരത്തെക്കുറിച്ചും, ജീവിതത്തിന്റെ പ്രതിസന്ധ്യകളെക്കുറിച്ചുമെല്ലാം വളരെ സൗമ്യമായും, താത്വികമായും ചിന്തിക്കുന്ന കവിതകളാണ് അദ്ദേഹത്തിന്റേത്.പ്രശസ്തനായ,വിദഗ്ധനായ ഒരധ്യാപകന്‍ എന്നുള്ള നിലയിലും,വാഗ്മി എന്നുള്ള നിലയിലും, എല്ലാത്തിനുമുപരി കവിയെന്ന നിലയിലും, വിഷ്ണുനാരായണന്‍ നമ്പൂതിരിയെ മലയാളം എക്കാലത്തേക്കും ഓര്‍ത്തിരിക്കും. അദ്ദേഹത്തിന്റെ കവിതകള്‍ പഠിച്ചുകൊണ്ടേയിരിക്കും…