ആകാശം തൊട്ടു ജെനി ജെറോം

ഇന്നു രാത്രി 10.55 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിച്ച എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും ഒരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ്.

എയർ അറേബ്യയുടെ കോക്പിറ്റിനുള്ളിൽ സഹ‌പൈലറ്റായി വിമാനം നിയന്ത്രിക്കുന്നത് ഒരു മലയാളി പെൺകൊടിയാണ്



തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ് ഈ ചരിത്ര പറക്കലിലൂടെ തീരദേശത്തിന്റെ അഭിമാനം ആകുന്നത്.

പൈലറ്റ് ആകണമെന്ന എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹത്തിന് തുണ നിന്നത് അച്ഛൻ ജെറോം ആയിരുന്നു. കൊച്ചുതറയിലെ മത്സ്യ തൊഴിലാളി കുടുംബാഗം ആയ ജെറോം 35 വർഷമായി ഗൾഫിൽ ബ്രിട്ടീഷ് ഫാബ്രിക്കേഷൻ കമ്പനിയിൽ മാനേജർ ആണ്. കൊച്ചുതറയിൽ ജനിച്ചു ബാല്യംകാലം ചെലവഴിച്ച ജെനി പഠിച്ചത് യു എ യിൽ ആണ്.

ആദ്യമായി ജന്മനാട്ടിലേക്ക് വിമാനം പറപ്പിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടി സ്വന്തമാക്കുകയാണ് ഈ ഇരുപത്തഞ്ച് വയസുകാരി. രാത്രി 10.50 ന് ഷാർജയിൽ നിന്ന് തിരിച്ച വിമാനം രാവിലെ 4.30യോടെ തിരുവനന്തപുരത്തിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *