കേന്ദ്ര സർക്കാരിനെതിരെ ആരോപണം ഉന്നയിച്ച് യുവ സംവിധായിക ഐഷ സുൽത്താന

കേന്ദ്ര സർക്കാരിനെതിരെ ആരോപണം ഉന്നയിച്ച് യുവ സംവിധാ യിക ഐഷ സുൽത്താന. ലക്ഷദീപിനെ കേന്ദ്രം അടിമുടി കാവിയിൽ കുളിപ്പിക്കുകയാണെന്നു ഐഷ സുൽത്താന ആരോപണം ഉന്നയിക്കുന്നു. ഐഷയുടെ ഫേസ് ബുക്ക്‌ പോസ്റ്റ്‌ വായിക്കാം

ഐഷ സുൽത്താനയുടെ പോസ്റ്റ്‌

ഇന്ത്യയിക്ക് സ്വാതന്ത്ര്യം കിട്ടുകയും ഇന്ത്യാ ജനാതിപത്യ രാജ്യമായി മാറുകയും ചെയ്തു അല്ലേ?
എന്നിട്ടും ഞങൾ ലക്ഷദ്വീപിലെ ജനങ്ങൾക്ക് സ്വാതന്ത്രം കിട്ടിട്ടില്ലാ…
100 ശതമാനം മുസ്ലിങ്ങൾ താമസിക്കുന്ന ഇന്ത്യയിലെ ഏക ദ്വീപായ ലക്ഷദ്വീപിനേ അടിമുടി അട്ടിമറിച്ച് കൊണ്ടിരിക്കയാണ് ഇന്ന് കേന്ദ്രസർകാർ…
ലക്ഷദ്വീപിൻ്റെ പുതിയ അഡ്മിനീസ്റ്റ്റായി പ്രഫൂൽ പട്ടേൽ ചുമതലയേറ്റെടുത്തതോടെയാണ് ഞങളുടെ ജീവിതം താളം തെറ്റിയത്:
1:ഒരാൾക്ക് പോലും ലക്ഷദ്വീപിൽ കോവിഡ് 19 ഇല്ലായിരുന്നു, ഞങൾ കാത്തു സൂക്ഷിച്ച പ്രോട്ടോകോൾ മാനദണ്ടങ്ങളെല്ലാം ലംഘിചുകൊണ്ടാണ് അവർ ദ്വീപിൽ എത്തിയത്, അതോടെ ദ്വീപിൽ കോവിഡ് പടർന്നു പിടിച്ചു, (അതെ ടൈമിൽ ഷൂട്ടിന് പോയ ഞാനും എൻ്റെ ടീംസും വരേ സ്വമനസ്സാലെ 7 ദിവസം ദ്വീപിൽ ക്വറണ്ടയിൻ ഇരുന്നിരുന്നു)
2: അത്യാവശ്യം വേണ്ട ഹോസ്പിറ്റൽ സംവിധാനം പോലും ഇല്ലാത്ത ലക്ഷദ്വീപിൻ്റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്.
3:ഇന്നിപ്പോ ഞങളുടെ പരമ്പരാഗത ജീവിതവും വിശ്വാസവും തൊഴിലും തകർന്ന് കൊണ്ടിരിക്കുകയാണ്. 4:തീരസംരക്ഷണ നിയമത്തിൻ്റെ മറവിൽ മത്സ്യതൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ചു നീക്കികഴിഞ്ഞു.
5:ടൂറിസം വകുപ്പിൽ നിന്നും 190 പേരെ പിരിച്ച് വിട്ടു, 6:സർകാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന താല്കാലിക ജീവനക്കാരെ പിരിച്ച് വിട്ടു.
7:ഒരു തരത്തിലും കൊല്ലും കൊലയുമൊന്നുമില്ലാതെ സമാധാനത്തോടെ ജീവിക്കുന്ന ദ്വീപിൽ ഗുണ്ടാ ആക്ട് കൊണ്ട് വന്നു.
8: അംഗന വാടികൾ പാടെ അടച്ച് പൂട്ടി
9:വിദ്യാർഥികളുടെ ഉച്ച ഭക്ഷണത്തിൽ നിന്നും ബീഫ് ഒഴിവാക്കി,( ഇനി കുട്ടികൾ ബീഫ് കഴിക്കണമെങ്കിൽ കേരളത്തേക്ക് വരണം 🙄)
10: ലക്ഷദ്വീപിലിപ്പോ ബീഫ് കഴിക്കാൻ പാടില്ലാ പോലും, ഗോവദവും, മാംസാഹാരവും അവിടെ നിരോധിച്ചു…
നൂറ് ശതമാനം മുസ്ലിംസ് താമസിക്കുന്ന സ്ഥലത്ത് അവരുടെ വിശ്വാസത്തെ തകർത്ത് കൊണ്ട് ഫാസിസ്റ്റ് നയങ്ങൾ അടിച്ചേൽപ്പിക്കുക്കയാണ്…
കേരളത്തിൽ നിന്നും വരുന്ന ഹിന്ദുക്കൾക്ക് വേണ്ടി അമ്പലം പണിത് കൊടുത്ത ഞ്ങളെയാണ് ഇന്നി കേന്ദ്രം ദ്രോഹിക്കുന്നത്…
ഏതു ദൈവത്തിനാണ് ഇത് ഇഷ്ടമാവുക? നിങൾ തന്നെ പറയ്? അവിടത്തെ അമ്പലങ്ങളിലെ പ്രതിഷ്ഠയായ ശിവഭഗവാനോ? അതൊ വിഷ്ണുഭഗവാനോ?

ആ മണ്ണ് ഞങൾ ആർക്കാണ് വിട്ടു കൊടുക്കേണ്ടത് ? നിങൾ തന്നെ പറയ്?

ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം… 🙏
അത് നേടിയെടുക്കാൻ ഇന്ന് ഞങ്ങൾക്ക് കേരളത്തിലെ സാധാരണക്കാരുടെ സപ്പോർട്ട് വേണം, കേന്ദ്രത്തിൻ്റെ കണ്ണുകൾ തുറപ്പിക്കേണ്ടതിന് ഞങ്ങൾക്ക് നിങ്ങളുടെ സഹായം കൂടി വേണം…
ലക്ഷദ്വീപിൽ ഒരു മീഡിയാ പോലും ഇല്ലാത്ത സാഹചര്യത്തിൽ ഞങളുടെ പ്രശ്നം ആര് ആരിൽ എത്തിക്കും? നിങ്ങളെ കൊണ്ട് സാധിക്കും… Pls🙏

അവിടെ വന്നവർ പറഞ്ഞു പോയൊരു വാക്കുണ്ട് “ദ്വീപുക്കാർക്ക് പടച്ചോൻ്റെ മനസ്സാണെന്ന്”

Leave a Reply

Your email address will not be published. Required fields are marked *