പിറന്നാള്‍ ദിനത്തില്‍ എസ്പിബിക്ക് ട്രിബ്യൂട്ടുമായി അഫ്‌സല്‍
എസ് പി ബാലസുബ്രഹ്മണ്യം എന്ന ഇതിഹാസ ഗായകന്‍ നമ്മെ വിട്ട് പോയത് കഴിഞ്ഞ വര്‍ഷമാണ്. അദ്ദഹത്തിന്റെ വേര്‍പാടിന് ശേഷമുള്ള ആദ്യത്തെ പിറന്നാളാണ് ഇന്ന്.

എസ്പിബിയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ട്രിബ്യൂട്ട് വീഡിയോ സമര്‍പ്പിച്ചിരിക്കുകയാണ് ഗായകന്‍ അഫ്‌സല്‍. അഫ്‌സലിന്റെ വീഡിയോ നടന്‍ ജയറാമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചു
സെപ്റ്റംബര്‍ 25നാണ് എസ്പിബി നമ്മെ വിട്ടു പോയത്. കൊവിഡ് ബാധിതനായാണ് എസ്പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് ആരോഗ്യ നില ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്തു. സംഗീത സംവിധായകന്‍, പിന്നണി ഗായകന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ നിരവധി രംഗങ്ങളിലാണ് എസ്പിബി പ്രവര്‍ത്തിച്ചത്. 16 ഭാഷകളില്‍ നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങളാണ് ആലപിച്ചത്.