വൈറൽ ആയി മഞ്ജു ചിത്രം: സ്വാതന്ത്ര്യത്തിന്റെ ആത്മ ഭിമാനത്തിന്റെ പുഞ്ചിരി

വൈറ്റ് കളർ ടോപ് ബ്ലാക്ക് സ്കേർട്ടും ധരിച്ചു ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുന്ന മഞ്ജുവാരിയരുടെ ചിത്രം നവമാധ്യമങ്ങളിൽ വൈറൽ ആണ്‌.ചതുർ മുഖം സിനിമയുടെ പ്രസ്സ് മീറ്റിന് എത്തിയതായിരുന്നു താരം എജ് ഇൻ റിവേഴ്‌സ് ഗിയർ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രചരിക്കുന്നത്. ഒട്ടനവധി പെൺകുട്ടികൾ ചിത്രം ഇതിനോടകം പ്രൊഫൈൽ പിക്ചർ ആക്കിയിട്ടുണ്ട്.

മഞ്ജുവിന്റെ ചിത്രം സ്ത്രീകൾക്ക് നൽകുന്ന മോട്ടിവേഷൻ ചെറുതല്ല .കല്യാണത്തോടെ പഠനവും ജോലിയും ഉപേക്ഷിച്ചു കുടുംബത്തിനുവേണ്ടി ബലിയാട് ആകുന്ന നിരവധി സ്ത്രീകൾ ഉണ്ട്‌. സ്ത്രീക്കു ജീവിക്കാൻ പുരുഷന്റെ തണൽ ആവശ്യമില്ല.ജീവിതത്തിൽ വിജയിച്ചു മുന്നേറാൻ പ്രായം ഒരു പ്രശ്നം അല്ല എന്നുള്ളതാണ് മഞ്ജുവിന്റെ പുഞ്ചിരി സ്ത്രീകൾക്ക് നൽകുന്ന ആത്മ വിശ്വാസം.

ആരാധകർക്ക് പുറമെ മഞ്ജുവിന്റെ ചിത്രത്തിനു മറ്റൊരു മുഖം കൈവന്നിരിക്കുന്നു. സ്വന്തമായി നിലപാടുള്ള സ്ത്രീയുടെ ജീവിത വിജയമായിയാണ് ഒരു വിഭാഗം ചിത്രത്തെ നോക്കി കാണുന്നത്. ഇതിന് ഉദാഹരണമാണ് എഴുത്തുകാരിയും എംജി യൂണിവേഴ്സിറ്റിയിൽ ഗവേഷകയായ ലിൻസി തങ്കപ്പന്റെ(ചന്തു ലിൻസി) ഫേസ്ബുക് കുറിപ്പ്

പോസ്റ്റ്‌ വായിക്കാം

സ്വാതന്ത്ര്യത്തിന്റെ ആത്മാഭിമാനത്തിന്റെ സ്വയം ബഹുമാനത്തിന്റെ ആത്മധൈര്യത്തിന്റെ ചിരി ആയത് കൊണ്ട് മാത്രമാണ് ഈ ചിരി ആഘോഷിക്കപ്പെടുന്നത് എന്ന ഉറച്ച ബോധ്യം ഉണ്ട്. പെണ്ണായിരിക്കുക, നിലപാടുള്ള പെണ്ണായിരിക്കുക എന്നത് അത്രമേൽ ശ്രമകരമായ കാര്യമാണ്.ആൺ തണലില്ലാതെ പെണ്ണിന് വിജയകരമായി ജീവിക്കാം എന്ന ഉറപ്പുള്ള സന്ദേശം ആ “അഴിഞ്ഞ “ശരീരഭാഷയ്ക്കുണ്ട്.അതുകൊണ്ട് തന്നെ ഈ ഫോട്ടോ സ്ത്രീകൾക്ക് കൊടുക്കുന്ന ധൈര്യം ചെറുതല്ല.. ചെറുതേയല്ല..……❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *