നിറങ്ങളുടെ രാജകുമാരൻ
‘ഞാൻ നിറങ്ങളെ സ്നേഹിക്കുന്നു. മിഴിവില്ലിന്റെ വർണങ്ങൾ മുടിയിൽ പരീക്ഷിക്കുന്നു,ഹെയർ സ്റ്റൈലിസ്റ് അഞ്ചാലണ്ടോ ലോപ്പസിന്റെ വാക്കുകൾ ആണ്.
ഫെയ്റി കഥകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടമാണ്.സ്റ്റോറിയിലെ കഥാ പാത്രങ്ങളുടെ ഹെയർസ്റ്റൈൽ വളരെ ആകർഷണമുള്ളതും ഭംഗിഉള്ളതും ആണ്. ഫെയ്റി കഥകളിലെ കാർകൂന്തൽകെട്ടു യഥാർത്ഥമാക്കിയ ഹെയർസ്റ്റൈലിസ്റ്റ് നമ്മുക്കിടയിൽ ഉണ്ട്. അത് മറ്റാരും അല്ല നിറങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന അഞ്ചാലണ്ടോ ലോപ്പസ് ആണ്.
ഇന്ന് വേൾഡിൽ ഏറ്റവും അധികം ഡിമാൻസ് ഉള്ള ഹെയർ സ്റ്റൈലിഷ്സ്റ് അഞ്ചാലണ്ടോ ലോപ്പസിന് ഈ മേഖലയിൽ രണ്ട് വർഷത്തെ പ്രവർത്തിപരിചയം മാത്രമേ ഉള്ളു എന്നതും നമ്മിൽ ആശ്ചര്യം ജനിപ്പിക്കുന്നു.
ഒരു ഫിഷ്‌ടെയിൽ ബ്രെയ്‌ഡ് എങ്ങനെ ചെയ്യാമെന്നതിനെക്കുറിച്ചുള്ള ഒരു വീഡിയോ ട്യൂട്ടോറിയൽ കണ്ടപ്പോഴാണ് ലോപസ് മുടി കൊഴിയുന്നതിനെ കുറിച്ചും പരിഹരത്തെ കുറിച്ചും ചിന്തിച്ചത് . പിന്നെ, അദ്ദേഹം കോസ്മെറ്റോളജി സ്കൂളിൽ പഠിക്കുമ്പോൾ, ബ്രെയ്ഡിംഗ് പെട്ടെന്ന് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിനോദമായി മാറി. തന്റെ പത്തൊൻപതാം ജന്മദിനത്തിൽ, തന്റെ അമ്മയോട് ഒരു വിഗ് ആവശ്യപ്പെട്ടു, അങ്ങനെ തന്റെ സായാഹ്നങ്ങൾ ഹെയർസ്റ്റൈലുകൾ പരിശീലിക്കാൻ ആയിരുന്നു അത് . രണ്ട് വർഷത്തിന് ശേഷം, ലോപ്പസിന്റെ കഠിനാധ്വാനം എത്രമാത്രം ഫലം ചെയ്തുവെന്ന് വ്യക്തമാണ്. സങ്കീർണ്ണമായ ക്രോച്ചെറ്റ് ബ്രെയ്‌ഡുകൾ മുതൽ റോസാപ്പൂക്കൾ പോലെ കാണപ്പെടുന്ന ഹെയർ ട്വിസ്റ്റുകൾ വരെ അദ്ദേഹത്തിന്റെ ഹെയർ ബ്രെയ്‌ഡുകൾ നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം ഫീഡ് .
ഇതൊക്കെ തന്നെയാണ് ഈ 21കാരന്റെ ഓരോ ഹെയർ സ്റ്റൈൽ പരീക്ഷണങ്ങളും വളരെ പെട്ടന്ന് ട്രന്റായി തീരുന്നത്.അമേരിക്ക ന്യൂ ജഴസിയാണ് ലോപ്പസിന്റെ സ്വദേശം.