എവര്‍ഗ്രീന്‍ കലംകാരി സാരികൾ.
ബിന്‍സി മോള്‍ ബിജു
കാലം എത്ര മാറിയാലും, പഴമയയുടെ മനോഹാരിത നിലനിർത്തുന്ന തരത്തിലുള്ള വസ്ത്രങ്ങളും, ട്രെന്റുകളും ഇഷ്ടപ്പെടുകയും, പിന്തുടരുകയും ചെയ്യുന്ന അനേകം പേര്‍ നമുക്കിടയില്‍ ഉണ്ട്. വസ്ത്രധാരണത്തിൽ ഏറെ ശ്രദ്ധ കൊടുക്കുന്നവരാണ് സ്ത്രീകൾ. കാലത്തിനെത്ര മാറ്റം സംഭവിച്ചാലും ഭംഗിയുള്ളത് എല്ലാം അതുപോലെ തന്നെ നിലനിൽക്കും എന്ന് പറയുന്നതുപോലെയാണ് കലംകാരി സാരിയും.
വർഷങ്ങൾ പിന്നിട്ടിട്ടും കലംകാരി സാരിയുടെ മനോഹാരിത ഒട്ടും നഷ്ടപെട്ടിട്ടില്ല. സിനിമാ താരങ്ങളും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുകളും, മോഡൽസും തുടങ്ങി കോളേജ് കുമാരികൾ വരെ ഇന്ന് കലംകാരി സാരി ഉപയോഗിക്കുന്നവർ ആണ്.
പരമ്പരാഗതരീതിയില്‍ പ്രകൃതി വര്‍ണങ്ങള്‍ ഉപയോഗിച്ച് ചെയ്തെടുക്കുന്ന കലംകാരി സാരികൾക്ക് ഇന്ന് ആവശ്യക്കാർ ഏറെയാണ്. വിവിധ നിറങ്ങളിലും, പാറ്റേണുകളിലും കാലംകാരി ലഭ്യമാണ്.കോട്ടൻ കൈത്തറിയിൽ നാച്ചുറൽ കളറുകൾ ഉപയോഗിച്ച് ഓരോ ആർട്ടിസ്റ്റിന്റെയും വ്യത്യസ്തങ്ങളായ കരവിരുതിൽ നിർമിക്കുന്ന കാലംകാരി സാരീകൾ ഇന്ന് ഫാഷൻ വിപണി കീഴടക്കിയിരിക്കുകയാണ്.
കറുപ്പ്, ചുവപ്പ്, ഇൻഡിഗോ, നീല തുടങ്ങിയ നിറങ്ങളിൽ കോട്ടൺ ഫാബ്രിക്, കാശ്മീരി സിൽക്ക്, ഫ്ലോറൽ, തുടങ്ങിയവയിൽ ചെയ്ത് എടുക്കുന്ന സാരികൾ ആണ് പൊതുവെ കാണപ്പെടുന്നത്.ബംഗളുരു പ്രിൻറ്റഡ് കലംകാരി സാരീകളും ആന്ധ്രാപ്രദേശിലെ കലംകാരിയും, ജയ്പൂരിൽ ഹാൻഡ്‌വർക്കും സ്ത്രീകള്‍ക്ക് പ്രീയപ്പെട്ടവയാണ്. ബോര്‍ഡറുകള്‍ ഹൈലൈറ്റു ചെയ്തുകൊണ്ടുള്ള സാരികളും ജോമെട്രിക്കൽ ഡിസൈൻ, സിഗ്സാഗ് തുടങ്ങിയവയും വിപണിയില്‍ എവര്‍ഗ്രീനായി നിറഞ്ഞു നില്‍ക്കുന്നു.