കുരുന്നുകള്‍ക്കൊരു ആശംസ കാര്‍ഡ് നിര്‍മ്മാണം…
ബിനുപ്രീയ (ഡിസൈനര്‍)
പഠനത്തിനത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ക്രാഫ്റ്റുകള്‍ ചെയ്യാനുണ്ടാകും. അത്തരത്തിലുള്ള ഒരു ക്രാഫ്റ്റ് വര്‍ക്കാണ് ഇന്ന് ഞാന്‍ പരിചയപ്പെടുത്തുന്നത്. പണ്ടൊക്കെ വിശേഷ അവസരങ്ങളില്‍ ആശംസകാര്‍ഡ് അയക്കുന്ന പതിവുണ്ടായിരുന്നു. ഇന്ന് ആ സ്ഥാനം മൊബൈല്‍ ഏറ്റെടുത്തു. വിശേഷ അവസരത്തില്‍ വിഷ് ചെയ്ത് ഒരു കാര്‍ഡ് അയക്കുമ്പോള്‍ ആവ്യക്തിയെ ഓര്‍ക്കുന്നു എന്നല്ലേ……. അര്‍ത്ഥമാക്കുന്നത്. ടീച്ചര്‍ക്കും, മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നിങ്ങള്‍ സ്വയം തയ്യാറാക്കുന്ന കാര്ഡ്അയക്കുന്നതൊന്ന് സങ്കല്‍പ്പിച്ചുനോക്കൂ… എന്ത് രസമായിരിക്കും അല്ലേ….? നമുക്ക് ആശംസ കാര്‍ഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…..
ഒരു വെള്ള പേപ്പര്‍ കട്ട് ചെയ്ത് എടുക്കുക. അതില്‍ റെയ്ന്ബോ കളേഴ്സ് അടിച്ചു കൊടുക്കുക(ചിത്രത്തില്‍ കാണുന്നതുപോലെ)
വിശറി ഉണ്ടാക്കുന്നതുപോലെ (ഹാന്‍ഡ് ഫാന്‍) ചെറുതായി മടക്കി മടക്കി എടുക്കുക.
ബ്ലൂ കളര്‍ പേപ്പര്‍ എടുത്ത് നീളത്തില്‍ മടക്കുക. പേപ്പറിന്റെ മുകള്‍ഭാഗത്ത് നടുവിലായി(ചിത്രത്തില്‍ കാണുന്നത് പോലെ) റെയ്ന്ബോ വിശറി ഒട്ടിച്ചുകൊടുക്കുക. ഗ്ലൂ ചെയ്യാന്‍ കുട്ടിയെ മുതിര്‍ന്നവര്‍ സഹായിച്ചുകൊടുക്കുമല്ലോ..?
വൈറ്റ് കളര്പേപ്പറില് മേഘത്തിന്റെ രണ്ട് ഷേപ്പ് വരയ്ക്കുക. ഇങ്ങനെ വരച്ച ക്ലൌഡ് കട്ട് ചെയ്ത് നമ്മുടെ കാര്‍ഡില്‍ ഒട്ടിച്ചുകൊടുക്കാം.
ക്ലൌഡ്സിന് കണ്ണും മൂക്കും ഒക്കെ വരച്ചുകൊടുക്കാന്‍ മറക്കല്ലേ,,,,,…നമ്മുടെ ആശംസകാര്‍ഡ് തയ്യാറായി കഴിഞ്ഞു..