” നെഞ്ചിൻ ഏഴു നിറമായി…” ” മിഷന്‍-സിയിലെ ഗാനം ആസ്വദിക്കാം
യുവ താരംഅപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ” “മിഷന്‍-സി ” എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലെ ആദ്യത്തെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. ചലച്ചിത്ര താരങ്ങളായ ജയസൂര്യ, ഇന്ദ്രജിത്ത് സുകുമാരൻ, ആസിഫ് അലി,ഇർഷാദ്,രാഹുൽ മാധവ്,ധർമ്മജൻ ബോൾഗാട്ടി.ബിബിൻ ജോർജ്ജ്,സുധി കോപ്പ, തുടങ്ങിയവർ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.
സുനിൽ ജി ചെറുകടവ് എഴുതി പാർത്ഥസാരഥി സംഗീതം പകർന്ന്
വിജയ് യേശുദാസ് ആലപിച്ച ” നെഞ്ചിൻ ഏഴു നിറമായി…” എന്നാരംഭിക്കുന്ന ഹൃദമായ ഗാനമാണ് റിലീസായത്.
എം സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക.
പ്രശസ്ത സംവിധായകന്‍ ജോഷിയുടെ “പൊറിഞ്ചു മറിയം ജോസ് ” എന്ന ചിത്രത്തില്‍ നെെല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് ” മിഷന്‍-സി “.
മേജര്‍ രവി,ജയകൃഷ്ണന്‍,കെെലാഷ്,ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി,പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.വിജയ് യേശുദാസ്,നിഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍-റിയാസ് കെ ബദര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി,കല-സഹസ് ബാല,മേക്കപ്പ്-മനോജ് അങ്കമാലി,വസ്ത്രാലങ്കാരം-സുനില്‍ റഹ്മാന്‍,സ്റ്റില്‍സ്-ഷാലു പേയാട്,ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അബിന്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.