ആര്‍ക്കും പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഒരിടം; പോയാല്‍ മരണം ഉറപ്പ്

ആൻഡമാൻ നിക്കോബാർ ദ്വീപ് ഗോത്രമനുഷ്യരാണ് സെന്റിനൽസ് എന്നറിയപ്പെടുന്നത്. കാടിനെയും കടലിനെയും ആശ്രയിച്ചാണ് സെന്റിനെൽ ദ്വീപ് നിവാസികളുടെ ജീവിതം. പുറത്തുനിന്നുള്ള സന്ദർശകരെ ഇവർ അമ്പെയ്ത് പ്രതിരോധിക്കും. പുറത്തുനിന്നുള്ളവർ ദ്വീപിൽ പ്രവേശിക്കരുതെന്ന് ഇന്ത്യൻ നിയമവും വിലക്കുന്നു.

മ്യാൻമറിനും ഇന്തോനേഷ്യക്കും ഇടയിൽ ബംഗാൾ ഉൾക്കടലിലുള്ള ഗ്രേറ്റ് ആന്റമാൻ ദ്വീപസമൂഹങ്ങളിൽ പെട്ട നോർത്ത് സെന്റിനെൽ ദ്വീപിലാണ് അവർ വസിക്കുന്നത്. ഇടതൂർന്ന വനപ്രദേശമാണിത്. മറ്റ് ജനതയോട് ഒരു രീതിയിലും അടുക്കുന്നവരല്ല അവർ. തീർത്തും അപരിഷ്കൃതർ ആയ ജനവർഗ്ഗം .പുറമേനിന്നു ആരു അടുക്കാൻ ശ്രമിച്ചാലും അവർ അമ്പും വില്ലും ഉപയോഗിച്ച് ആക്രമിക്കും.ശിലായുഗ കാലഘട്ടത്തിന്റെ അവസാനമുള്ള ജനവിഭാഗമാണ് ഇവരെന്ന് കരുതിപോരുന്നത്.


മറയില്ലാത്ത കുടിലുകളിലാണ് അവരുടെ താമസം. തറയിൽ ഓലകളും ഇലകളും വിരിച്ചാണ് അവരുടെ കിടപ്പ്. മൂന്നോ നാലോ പേർക്ക് കിടക്കാനും മറ്റ് സാധനങ്ങൾ സൂക്ഷിക്കാനുമുള്ള പരിമിത സൗകര്യം മാത്രമേ അതിനുള്ളൂ.വേട്ടയും മീൻ പിടിത്തവുമാണ് മുഖ്യ തൊഴിൽ. മീൻപിടിത്തത്തിനു വലകളും ചെറിയ വള്ളങ്ങളും അവർ ഉപയോഗിക്കുന്നു.

ആധുനികമായ ലോഹപ്പണികളിൽ അവർക്കുള്ള സാമർഥ്യത്തെക്കുറിച്ച് ഒരറിവുമില്ല. എന്നിരുന്നാലും കരയ്ക്ക് അടിയുന്ന സാധനങ്ങൾ ഉപയോഗിച്ച് കരവിരുതോടെ ആയുധങ്ങളും മറ്റ് സാധനങ്ങളും ഉണ്ടാക്കാൻ അവർ മിടുക്കരാണ്. അവരുടെ ആയുധങ്ങൾ കുന്തവും വളവില്ലാത്ത വില്ലും അമ്പും ആണ്. 10 മീറ്റർ അകലത്തിലുള്ള മനുഷ്യാകാരമുള്ള ഒരു വസ്തുവിൽ കൃത്യമായി കുന്തമേറിഞ്ഞും അമ്പ് എയ്ത് പിടിപ്പിക്കാനും അവർക്ക് കഴിയും. 3 തരത്തിലുള്ള അമ്പുകളാണ്‌ അവർ ഉപയോഗിക്കുന്നത്. മീൻ പിടിത്തത്തിനും വേട്ടക്കും, പിന്നെ മുനയില്ലാത്തത് മുന്നറിയിപ്പിനും. മീൻ പിടിത്തത്തിനുപയോഗിക്കുന്ന അമ്പ് മുപ്പല്ലിപോലെയുള്ളതാണ്. വേട്ടയ്ക്ക് ഉപയോഗിക്കുന്ന അമ്പ് മൂർച്ചവരുത്തിയതും അഗ്രഭാഗത്തെ മുനയൻ നീക്കം ചെയ്യാവുന്നതും ആണ്. അമ്പിന് 3 അടി നീളവും ചാട്ടുളിക്ക് 3 മീറ്റർ നീളവും ഉണ്ട്. വലിയ മത്സ്യങ്ങളെ പിടിക്കാൻ അമ്പിന്റെ രൂപത്തിലുള്ള വലിയ ചാട്ടുളികളാണു ഉപയോഗിക്കുന്നത്.

1960 കളിൽ നരവംശശാസ്ത്രജ്ഞർ ദ്വീപ് ഇടക്കിടെ സന്ദർശിച്ചിരുന്നു.ദ്വീപുവാസികൾക്ക് സമ്മാനങ്ങളും മറ്റും നൽകിയാണ് അവർ സന്ദർശനം സാധ്യമാക്കിയിരുന്നത്. എന്നാൽ പോകെപ്പോകെ ശാസ്ത്രജ്ഞരെയും ഇവർ ദ്വീപിലേക്ക് പ്രവേശിപ്പിക്കാതെയായി. എതിർപ്പിനെത്തുടർന്ന് ശാസ്ത്രജ്ഞരും പിൻവാങ്ങി. 2004ൽ സുനാമിയുണ്ടായപ്പോൾ ദ്വീപിന് മുകളിലൂടെ പറന്ന ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്ടറിനെ ഇവർ അമ്പെയ്ത് വീഴ്ത്താനൊരുങ്ങി. പിന്നാലെ സെന്റിനെൽ ദ്വീപിലേക്ക് സന്ദർശനം പാടില്ലെന്ന് അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സുരക്ഷിത ദൂരത്തുനിന്ന് ഇവരുടെ ആരോഗ്യകാര്യങ്ങളും മറ്റും ഉദ്യോഗസ്ഥർ ഇടക്കിടെനിരക്ഷിച്ചുപോരുന്നുണ്ട്. ചെറിയ പനി പോലും ഇവരിൽ എളുപ്പം പടർന്നുപിടിക്കാനും അതുവഴി ഈ ഗോത്രത്തിന് വംശനാശം സംഭവിക്കാനും ഇടയാകുമെന്ന് കരുതപ്പെടുന്നു.

1981 -ൽ ഹോങ്കോങ്ങിൽ നിന്നുള്ള ഒരു കപ്പൽ ഈ ദ്വീപിനടുത്ത് മണലിൽ ഉറച്ചുപോകാൻ ഇടയായി. പിറ്റേന്ന് രാവിലെ അൻപതോളം നഗ്നരായ മനുഷ്യർ അമ്പും വില്ലും മറ്റു ആയുധങ്ങളുമായി കരയിൽ നിൽക്കുന്നത് കപ്പലിൽ ഉള്ളവർ കണ്ടു. അവർ തടികൊണ്ടുള്ള ചങ്ങാടം നിർമിക്കാൻ ഒരുങ്ങുകയായിരുന്നു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ക്യാപ്റ്റൻ തുടർന്ന് അപകട സന്ദേശം അയക്കുകയും കപ്പൽ ജീവനക്കാരെ ഹെലികോപ്റ്റർ വഴി രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീട് സെന്റിനൽസ് വാർത്തയിൽ നിറയുന്നത് 2006-ൽ ആണ്. ദിശതെറ്റി ദ്വീപിൽ അകപ്പെട്ട ഇന്ത്യക്കാരായ രണ്ട് മൽസ്യതൊഴിലാളികളെ ദ്വീപ് നിവാസികൾ കൊലപ്പെടുത്തി.


സെന്റിനൽ ദ്വീപിൽ തെങ്ങ് വളരുകയില്ല. എങ്കിലും തേങ്ങകൾ ഇവർക്ക് പ്രിയങ്കരമാണ്. ഇങ്ങനെ 1991 -ൽ ആണ് ആദ്യമായും അവസാനമായും സെന്റിനൽസുമായി ഇടപെഴകാൻ അവസരം ഉണ്ടായത്. ഈ പര്യവേഷണത്തിൽ ബോട്ടിനു ദ്വീപിന്റെ വളരെ അടുത്ത് എത്താനായി. മാത്രവുമല്ല ഇട്ടുകൊടുത്ത തേങ്ങകൾ സെന്റിനൽസ് എടുത്തുകൊണ്ടുപോവുകയും ചെയ്തു. തേങ്ങ എന്ന് അർത്ഥം വരുന്ന ‘ഗാഗ എന്ന ജറാവ ഗോത്രഭാഷ ഉച്ചരിക്കുകയും അത് മനസ്സിലാക്കാക്കി സെന്റിനൽസ് സൗഹാർദ്ദപരമായി ഇടപെടുകയും ചെയ്തു. ഇത് ചിത്രീകരിക്കുകയും ചെയ്തിരുന്നു.
കണക്കുകളിൽ 150 ആണ് നിലവിൽ ഇവിടുത്തെ ജനസംഖ്യ. എന്നാൽ ചിത്രങ്ങളും മറ്റും ആസ്പദമാക്കിയുള്ള ദേശീയ സെൻസസ് പ്രകാരം പതിനഞ്ചോളം പേർ മാത്രമേ ഇപ്പോൾ ഈ ദ്വീപിലുള്ളൂ എന്നും കരുതപ്പെടുന്നു. ഗോത്രവിഭാഗത്തെപ്പറ്റി ഇന്ന് പുറംലോകത്തിനറിയാവുന്ന കാര്യങ്ങളെല്ലാം ചിത്രങ്ങളിലൂടെയോ ബോട്ടുകളിൽ ഒരു നിശ്ചിത അകലത്തിൽ നിന്ന് നോക്കി മനസ്സിലാക്കുകയോ ചെയ്തവയാണ്. നഗ്നരാണ് ഇവർ. സ്ത്രീകൾ നാരുകൾ കൊണ്ടുള്ള ചരടുകൾ അരയിലും തലയിലും കഴുത്തിലും ചുറ്റാറുണ്ട്. പുരുഷന്മാരും നെക്ലേസുകളും തലയിൽ കെട്ടുകളും അണിയാറുണ്ട്. ചിലർ മുഖത്ത് ചായം പുശാറുമുണ്ട്. അമ്പും വില്ലും കുന്തവും ഇവർ സ്ഥിരമായി ഉപയോഗിക്കുന്ന ആയുധങ്ങളാണ്. ചില ചിത്രങ്ങളിൽ ഇത് കാണാം.

അലന്‍


സെന്റിനെലകളുടെ അവസാന ഇരയായത് അമേരിക്കന്‍ പൌരനായ അലന്‍ ചൌ എന്ന 27 കാരന്‍ യുവാവായിരുന്നു. ഇദ്ദേഹത്തിന്‍റെ കൊലപാതകത്തിലൂടെയാണ് സെന്റിനെൽ കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റിയത്. യുഎസ പൌരനായ ഇദ്ദേഹം സാഹസിക സഞ്ചാരിയായിരുന്നു. അമേരിക്ക കേന്ദ്രീകരിച്ച മിഷനറി പ്രവര്‍ത്തകന്‍ ആയ ഇദ്ദേഹം മിഷനറീസ് പ്രവര്‍ത്തനം നടത്തനായിരുന്നുസെനറലിന്‍ ദ്വീപില്‍എത്തുന്നത്. മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് 25000 രൂപനല്‍കിയാണ് കോസ്റ്റ് ഗാര്‍ഡിന്‍റെ കണ്ണുവെട്ടിച്ച് അലന്‍ ദ്വീപിലെത്തുന്നത്. അത് അദ്ദേഹത്തിന്‍റെ അവസാനയാത്രയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *