സാറാസിലെ ഗാനം പുറത്ത്; വീഡിയോ കാണാം

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത അന്ന ബെന്‍ കേന്ദ്ര കഥാപാത്രമാവുന്ന സാറാസിലെ പുതിയ ഗാനമെത്തി. ‘കഥ പറയണ്’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്.ടോവീനോ തോമസ്, സണ്ണി വെയ്ൻ തുടങ്ങിയവർ ഫേസ്ബുക്കിലൂടെ ഗാനംറിലീസ് ചെയ്തു


അന്ന ബെന്നിന്റെ നായകനാവുന്നത് സണ്ണി വെയിനാണ്. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും പ്രശാന്ത് നായര്‍ ഐ എ എസും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

ജൂലൈ 5ന് ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങളോടെയായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!