ഭക്ഷണപ്രീയരുടെ ശ്രദ്ധയ്ക്ക് !!!!!!! ബര്‍ഗറിന്‍റെ വില 57,987 രൂപ
പണം ഒരു പ്രശ്നം അല്ലെങ്കിൽ . ‘ഗോൾഡ് സ്റ്റാൻഡേർഡ് ബർഗർഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.
അമേരിക്കയിലെ ഡ്രൂറി ബിയർ ഗാർഡൻ’ എന്ന റെസ്റ്റോറന്‍റാണ് ഈ സ്പെഷ്യാലിറ്റി ബർഗറുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഏറ്റവും വിലയേറിയ ഈ ചീസ് ബർഗറിന് 700 ഡോളർ വിലവരും. അതായത് 57,987 രൂപയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
തങ്ങളുടെ അതിഥികൾക്ക് പുതിയ മെനു അതിശയകരവും രുചികരവുമായ അനുഭവം നൽകുമെന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നാണ് റെസ്റ്റോറന്‍റിന്‍റെ ഉടമ വസിലിക്കി സിയോറിസ്-ബാലി ഇതുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്.
ബര്‍ഗര്‍ പാചകം ചെയ്യുന്നത് ഐറിഷ് ചെഡ്ഡാർ ചീസ്, ഇറ്റാലിയൻ ബ്ലാക്ക് ട്രഫിൾ, ഇറ്റാലിയൻ കാവിയാർ, ലോബ്സ്റ്റർ മാംസം, വൈൽഡ്ഫ്ലോർ ബേക്കറി ബ്രിയോഷ് ബൺ തുടങ്ങിയവയൊക്കെ ഇപയോഗിച്ചാണ്.