കരീമിക്ക ഇങ്ങള് പൊളിയാണ്!!!! വേറെ ലെവല്‍

32 ഏക്കർ സ്ഥലം വാങ്ങി അത് വനഭൂമിയാക്കിയ അബ്ദുൾ കരിം

കാസർകോട് ജില്ലയിലെ പരപ്പ എന്ന പ്രദേശത്തിനടുത്തുള്ള കമ്മാടം പുലിയംകുളം എന്ന ഗ്രാമത്തിൽ സ്വന്തമായി 32 ഏക്കർ സ്ഥലം വാങ്ങി അത് മൊത്തം വനഭൂമിയാക്കി മാറ്റിയ അബ്ദുൾ കരിം..

]
കാസർകോട് ജില്ലയിലെനീലേശ്വരത്തിനടുത്തുള്ള കോട്ടപ്പുറം എന്ന ഗ്രാമത്തിൽ അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ് അബ്ദുൾ കരീം, ജനിച്ചുവളർന്നത് കോട്ടപ്പുറത്ത് തന്നെയാണ് അക്കാലത്ത് ആ പ്രദേശത്ത് നീലേശ്വരം രാജാസ് ഹൈസ്കൂളിൽനിന്നും എസ്എസ്എൽസി പാസായ ആദ്യ വ്യക്തിയായിരുന്നു, പിന്നീട് കാസർകോട് ഗവൺമെൻറ് കോളജിൽ നിന്നും പ്രീഡിഗ്രി പൂർത്തിയാക്കി.


ഇപ്പോൾ 79 വയസുള്ള അബ്ദുൾ കരീം കുട്ടിക്കാലം മുതൽ സസ്യജാലങ്ങളോടു വല്ലാത്തൊരു ഇഷ്ടമായിരുന്നു
സ്കൂൾ കാലഘട്ടത്തിൽ കരീം ഉച്ചഭക്ഷണത്തിന്റെ സമയം അടുത്തുള്ള ഒരു തോട്ടത്തിൽ ചെലവഴിച്ചു, പ്രത്യേകിച്ചും വയറു നിറയ്ക്കാൻ ഒന്നുമില്ലാതിരുന്നപ്പോൾ. കട്ടിയുള്ളതും കടുംപച്ചനിറത്തിലുള്ളതുമായ കാടുകൾ അദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു.


തന്റെ ഇരുപതുകളുടെ തുടക്കത്തിൽ 1970 കളിൽ കരീം തനിക്കുവേണ്ടി കുറച്ച് പണം സമ്പാദിക്കാനായി ബോംബെയിലെക്ക് പുറപ്പെട്ടു ഒരു ടിക്കറ്റ് ഏജന്റായി ജോലി ചെയ്തിരുന്ന അദ്ദേഹം പല ജോലികളും ചെയ്തു. താമസിയാതെ അദ്ദേഹം തനിക്കായി കുറച്ചുകൂടി സമ്പാദ്യം നേടാനായി തന്റെ സ്വപ്‌ന നഗരമായ ദുബായിലെക്കെന്നത് അവിടെ നിന്നും തന്റെ അസാധാരണമായ സ്വപ്‌നമായ വനമേഖല പടുത്തുയർത്താൻ ദുബായിൽ നിന്നും1977 ൽ നാട്ടിലെക്ക് മടങ്ങിവന്നു .

ദുബായിൽ നിന്നാണ് കരീമിന് ഒരു വനമേഖല സൃഷ്ടിക്കാനുള്ള ആശയം മനസ്സിൽ ഉടലെടുക്കുന്നത്,ഗൾഫിലെ ഉരുകിപ്പോകുന്ന കടുത്ത ചൂട് പല ദിവസങ്ങളിലും സ്വന്തം ചർമ്മം പൊള്ളുന്നതായി അനുഭവപ്പെട്ടിരുന്നു. അതായിരുന്നു മുഖ്യകാരണം തന്റെ ബിസിനസ്സ് ഉപേക്ഷിച്ച് അസാധാരണമായ ഒരു സ്വപ്നവുമായി കേരളത്തിലേക്ക് തിരിച്ചുവന്ന കരീം 1977ൽ 5 ഏക്കർ സ്ഥലം അയൽക്കാരിൽ നിന്ന് 3750 രൂപയ്ക്ക് വാങ്ങി. തുടർന്ന് കുടുംബവും സുഹൃത്തുക്കളും ഭ്രാന്താണെന്ന് പറഞ്ഞ് പരിഹസിച്ചു. അപ്പോഴൊന്നും കരീം മനസ്സിൽകരുതിയ ദൗത്യത്തിൽ നിന്നും പിന്നോട്ട് ഇല്ലായിരുന്നു കാസര്‍ഗോഡിന്റെ ഭൂപ്രദേശം ചരിഞ്ഞതും കട്ടിയുള്ള പാറകളോടു കൂടിയുള്ളതാണ് ഇവിടെ ഒരു മനുഷ്യൻ അതിൽ ഒരു വനം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നതും.അവിടെ ഒരു പൊട്ടകിണറല്ലാതെ മറ്റൊന്നുമില്ലായിരുന്നു ഈ 5 ഏക്കർ സ്ഥലത്ത് .

താൻ നട്ട വൃക്ഷ തൈകൾ ആരോഗ്യമുള്ള വൃക്ഷങ്ങളായി വളരുന്നത് കാണാൻ വർഷങ്ങളെടുത്തു. തൊഴിൽ ആവശ്യങ്ങൾക്കായി നാട്ടുകാരെ കിട്ടുക എന്നതായിരുന്നു കരീമിന്റെ ആദ്യ വെല്ലുവിളി. താമസിയാതെ പ്രദേശത്തെ തൊഴിലില്ലായ്മയും ദാരിദ്ര്യവും ശ്രദ്ധയിൽപ്പെട്ട അദ്ദേഹം തൈകൾ നട്ടുപിടിപ്പിക്കാനും ഭൂമി നന്നാക്കാനും നാട്ടുകാരെ നിയോഗിച്ചു തൊഴിലാളികൾക്ക് പണം കിട്ടാൻ തുടങ്ങിയപ്പോൾ അവർക്ക് ദാരിദ്ര്യത്തിൽ നിന്നും ആശ്വാസമായി. 

 അബ്ദുൾ കരീം തന്റെ ജോലിക്കാരുടെ കൂടെ കൃഷി ചെയ്യുകയും ധാരാളം തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. മരങ്ങളെ പരിപോഷിപ്പിക്കുന്നതിന് തുടക്കത്തിൽ വളരെ ബുദ്ധിമുട്ടായിരുന്നു. വെള്ളം വളരെ ദുരെ നിന്നായിരുന്നുകൊണ്ടുവന്നിരുന്നത്. പുരുഷന്മാർ ജോലി ചെയ്യുമ്പോൾ സ്ത്രീകൾ ചെറിയ ബാരലിൽ വെള്ളം എടുക്കാൻ മൈലുകൾ നടന്നു തലയിൽവെച്ചാണു കൊണ്ടുവന്നിരുന്നത്.

കരീമും കൂട്ടരും താമസിയാതെ തന്റെ സ്ഥലത്ത് ഒരു കിണർ കുഴിക്കാൻ തീരുമാനിക്കുന്നു. ശ്രമം പരാജയപ്പെട്ടു, വെള്ളമില്ല. എന്നിട്ടും പിൻമാറിയില്ല തൈകൾ നട്ടുപിടിപ്പിക്കുകയും ദൂരെനിന്ന് വെള്ളം കൊണ്ടുവരുകയും ചെയ്തു. മരങ്ങൾ വളരാൻ തുടങ്ങിയപ്പോൾ അതിശയിപ്പിക്കുമ്മാർ ഒരു വർഷത്തിനുള്ളിൽ പാറക്കെട്ടിൽ നിന്ന് നീരുറവകൾ ഒഴുകാൻ തുടങ്ങി .

ആ സന്തോഷം ഹ്രസ്വകാലമായിരുന്നു ഏകദേശം ഒരു വർഷത്തിനുശേഷം, തന്റെ വനം വെയിലിന്റെ കാഠിന്യംകൊണ്ട് എല്ലാം കരിഞ്ഞു പോയി കരീമിന്റെ സ്വപ്നമായ എല്ലാ മരങ്ങളും നശിപ്പിച്ചിട്ടും കരിം പിന്മാറാൻ തയ്യാറായിരുന്നില്ല പിക്കാസും കൈക്കോട്ടും കയ്യിലെടുത്തു അതിനുശേഷം കരീം തിരിഞ്ഞുനോക്കിയില്ല തന്റെസ്വപ്നം മുമ്പെങ്ങുമില്ലാത്ത വിധം പൂത്തുതുടങ്ങി കാലാകാലങ്ങളിൽ തന്റെ ഭൂമി വിപുലീകരിച്ച അദ്ദേഹം ഇന്ന് അഭിമാനമായ തന്റെ 32 ഏക്കർ വനത്തിൽ തന്നെ വീടും വെച്ച് നാല് പതിറ്റാണ്ടായി കുടുംബത്തോടൊപ്പം താമസിക്കുന്നു. ഭാര്യ ശരീഫ കെപി. നാല് പെൺ മക്കൾ മൂന്ന് ആൺ മക്കൾ അബ്ദുള്ള കുവൈത്, ഫിറോസ് ദുബായ്, ഫസീല സൗദി സമീറ, റസിയ, നജ്മ, ഷെമീം .

  സംസ്ഥാനത്തെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളിലൊന്നായ കാസറഗോഡ് പലപ്പോഴും വേനൽക്കാലത്ത് ജലക്ഷാമം നേരിടുന്നു പ്രതിവർഷം ശരാശരി 3,300 മില്ലിമീറ്റർ മഴ ലഭിക്കുന്നുണ്ടെങ്കിലും വേനൽക്കാലത്ത് കുടിവെള്ളലഭ്യതയ്ക്ക് ബുദ്ധിമുട്ടുന്നു മൺസൂൺ കാലതാമസം അല്ലെങ്കിൽ വേനൽ മഴയുടെ കുറവ് കാസർഗോഡിലെ കർഷകരെയും നിവാസികളെയും വരൾച്ച ബാധിക്കുന്നു.

അക്കാലത്ത് കരീമിന്റെ വനത്തിലെ കുളത്തിൽ നിന്നും കിണറിൽ നിന്നും നൂറുകണക്കിന് ലിറ്റർ വെള്ളം എടുത്തു.വേനൽക്കാലത്ത് ഒരു ഗ്രാമത്തെ മുഴുവൻ കടുത്ത വരൾച്ചയിൽ നിന്ന് രക്ഷിച്ചു ഈ വനത്തിലെ വെള്ളത്തിൽനിന്നാണ് നിരവധി ഗ്രാമീണരും കുടുംബങ്ങളും ജലസേചനത്തിനും ഗാർഹിക ആവശ്യങ്ങൾ നിറവേറ്റിയിരുന്നത് .


സംസ്ഥാനത്തെ പല സ്കൂളുകളിലെയും വന സംരക്ഷണത്തെക്കുറിച്ചും കരീം ക്ലാസുകൾ എടുക്കുന്നുണ്ട്,ഒപ്പം തന്റെ കാടുകൾ സന്ദർശിക്കാൻ കുട്ടികളെ ക്ഷണിക്കുകയും ചെയ്യുന്നു ഒരു പ്രതിഫലവും കൈപറ്റാറില്ല.
കരീമിനെ ബഹുമാനിക്കുന്നതിനായി 2005 ൽ കേരള ഗവൺമെന്റ് ആറാം ക്ലാസ് മലയാള പാഠപുസ്തകത്തിൽ കരീമിനെയും അദ്ദേഹത്തിന്റെ വനത്തെയും കുറിച്ച് ഒരു അധ്യായം ചേർക്കാൻ തീരുമാനിച്ചു അതുപോലെ നാലാം ക്ലാസ് സിലബസിലെ ഒരു അധ്യായമായി ഉൾപ്പെടുത്താനും സിബിഎസ്ഇതീരുമാനിച്ചു.


സസ്യങ്ങളും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കാൻ യുഎസ്എയിലെ കണക്റ്റിക്കട്ടിലെ ട്രിനിറ്റികോളേജ് ഒരിക്കൽ കരീമിന്റെ വനം സന്ദർശിച്ചു പരിസ്ഥിതി സംരക്ഷണം കാലാവസ്ഥാ വ്യതിയാനം എന്നിവചർച്ച ചെയ്യുന്നതിനായി ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും കരീമിനെ സന്ദർശിക്കുന്നുണ്ട്.


.
വനവൽക്കരണത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്ക് 1998 ൽ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കരീമിനെ ആദരിച്ചിരുന്നു , 1998 അമിതാബച്ചനിൽ നിന്നും സഹാറ ഗ്രൂപ്പിന്റെ ഏറ്റവും നല്ല പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡും അദ്ദേഹത്തിന് ലഭിച്ചു

കടപ്പാട് വിവിധ മാധ്യമങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *