എന്റെ എക്കാലത്തെയും സൂപ്പർസ്റ്റാർ; വാണിക്കൊപ്പം വർക്കൗട്ട് ചെയ്യുന്ന ചിത്രം പങ്കുവച്ച് ബാബുരാജ്
മലയാളികളുടെ പ്രീയ നടിയാണ് നടി വാണി വിശ്വനാഥ്. താരത്തിന്റെ ബോൾഡ് കഥാപാത്രങ്ങളും ആക്ഷനുമെല്ലാം പ്രേക്ഷകരുടെ മനം കവർന്നിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് വാണിയുടെ ഭർത്താവും നടനുമായ ബാബുരാജ് പങ്കുവെച്ച ചിത്രമാണ്. വാണിക്കൊപ്പം വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രമാണ് താരം പങ്കുവെച്ചത്.
ജിം വെയർ അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് ബാബുരാജും വാണി വിശ്വനാഥും. ‘എന്റെ എക്കാലത്തെയും സൂപ്പർസ്റ്റാർ’ എന്ന അടിക്കുറിപ്പിലാണ് ചിത്രം. ചെന്നൈയിലെ വീട്ടിൽ നിന്നാണ് ചിത്രം പകർത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വാണി സജീവമല്ലാത്തതിനാൽ തങ്ങളുടെ പ്രിയ താരത്തിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.