ഏത് ജോലിക്കും അതിന്‍റേതായ മഹത്വമുണ്ട്; ടോയ്ലറ്റ് ക്ലീനറുടെ പോസ്റ്റിലേക്ക് നിയമനം നേടി നടന്‍ ഉണ്ണി രാജന്‍
ഓപ്പറേഷൻ ജാവ എന്ന സിനിമയിലെ അഖിലേഷേട്ടൻ എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ നിന്നും അത്രപെട്ടെന്നൊന്നും മായില്ല. സമകാലിക സമൂഹത്തിന്റെ നെഗറ്റീവ് പ്രതീകമാണ് അഖിലേഷേട്ടണെങ്കില്‍ ജീവിതത്തില്‍ അഖിലേഷട്ടനെ അവതരിപ്പിച്ച ഉണ്ണിരാജന്‍ പക്കാ പോസ്റ്റീവാണ്. ഇന്ന് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
തൊണ്ടിമുതലും ദൃക്സാക്ഷിയും, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിലൂടെയും ‘മറിമായം’ സീരിയലിലും പ്രേക്ഷകരെ ചിരിപ്പിച്ച പ്രിയതാരമാണ് ഉണ്ണി എന്ന ചെറുവത്തൂർ സ്വദേശി ഉണ്ണിരാജൻ. സിനിമകളിലും സീരിയലുകളിലും ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്നവരുടെ ജീവിതം അത്ര നിറമുള്ളതായിരിക്കില്ല. സ്ഥിരവരുമാനമില്ലാത്തതിന്റെ കഷ്ടതകൾ അവരെ വേട്ടയാടിക്കൊണ്ടിരിക്കുകയാകും. അവരിൽ ഒരാളാണ് നടൻ ഉണ്ണി രാജനും.
കാസര്‍കോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. അഭിമുഖത്തിനായത്തിയത് പതിനൊന്ന പേരായിരുന്നു. എന്നാല്‍ ഇന്റര്‍വ്യൂബോര്‍ഡിനു മുന്നില്‍ വളരെ ഭവ്യതയോടെ എത്തിയ ഒരു ഉദ്യോഗാര്‍ഥിയെക്കണ്ട് ബോര്‍ഡംഗങ്ങള്‍ ശരിക്കും ഞെട്ടി.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളിലൂടെയും ‘മറിമായം’ സീരിയലിലും പ്രേക്ഷകരെ ചിരിപ്പിച്ച പ്രിയതാരം ഉണ്ണി എന്ന ചെറുവത്തൂര്‍ സ്വദേശി ഉണ്ണി രാജന്‍ ആണ് എംപ്ലോയ്മെന്റ് കാര്‍ഡ് ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരായത്.
ബ്രിട്ടീഷ് കാലത്തേയുള്ള ‘സ്‌കാവഞ്ചര്‍’ എന്ന പോസ്റ്റാണിത്. പേരിന് മാറ്റമില്ലെങ്കിലും ഇന്ന് ആ തൊഴില്‍ നിലവിലില്ല. പകരം ശൗചാലയം വൃത്തിയാക്കലാണ് തൊഴില്‍. കാസര്‍കോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്ക് വിളിച്ച അപേക്ഷയിലാണ് ഉദ്യോഗാര്‍ഥിയായി നടന്‍ ഉണ്ണി രാജന്‍ എത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ ജോലിയെക്കുറിച്ച് അറിഞ്ഞുതന്നെയാണോ അപേക്ഷിച്ചതെന്നായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചോദ്യം. അതെയെന്ന് ഉണ്ണി രാജന്റ മറുപടിയും. ഒരു ജോലി തന്റെ സ്വപ്‌നമാണെന്നും സ്ഥിരമായ തൊഴിലില്ലെന്നും ഉണ്ണി ഇന്റര്‍വ്യൂബോര്‍ഡിനോട് പറഞ്ഞു.
സീരിയിലില്‍നിന്ന് അത്ര വരുമാനമൊന്നും ലഭിക്കില്ല. ജോലിക്കിടെ വീണു പരിക്കേറ്റതിനാല്‍ ശരീരസ്ഥിതിയും മെച്ചമല്ല. പിന്നെ എല്ലാതൊഴിലിനും അതിന്റെ മഹത്ത്വമുണ്ട്. ഗാന്ധിജിപോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. ഞാനല്ലെങ്കിൽ മറ്റൊരാൾ ഇത് ചെയ്യേണ്ടതല്ലേ എന്ന് ഉണ്ണി പറയുന്നു.
ശനിയാഴ്ചയാണ് ഉണ്ണിരാജന് രജിസ്ട്രേഡായി ജോലിക്കുള്ള ഉത്തരവ് ലഭിച്ചത്. തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കും. പരേതനായ കണ്ണന്‍ നായരുടെയും ഓമനയുടെയും മകനാണ് ഉണ്ണിരാജന്‍. ഭാര്യയും രണ്ടുകുട്ടികളുമുണ്ട്.