‘എന്നെ ആരുകാണണമെന്ന് ഞാന്‍ തീരുമാനിക്കും’ ഡിക്യു ചിത്രം കുറുപ്പിന്‍റ ട്രെയിലര്‍ പുറത്ത്
ഡിക്യുവിന്‍റെ ബിഗ് ബജറ്റ് ചിത്രം കുറുപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.അഞ്ച് ഇന്ത്യൻ ഭാഷകളിലാണ് ചിത്രം റിലീസാവുന്നത്.. സിനിമയുടെ സ്വഭാവത്തെപ്പറ്റി നേരിയ സൂചനയേ ട്രെയിലർ നൽകുന്നുള്ളൂ. കുറുപ്പ് സിനിമയിലെങ്കിലും പിടിക്കപ്പെടുമോ എന്ന ചോദ്യത്തിനുള്ള മറുപടി സിനിമയിൽ നിന്ന് ലഭിക്കുമെന്ന സൂചനയും ട്രെയിലറിൽ ഇല്ല. മികച്ച പ്രതികരണമാണ് ട്രെയിലറിന് സമൂഹമാധ്യമങ്ങളിൽ ലഭിച്ചിരിക്കുന്നത്.
ഡിക്യുവിന്‍റെ ആദ്യചിത്രമായ സെക്കൻഡ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ് കുറുപ്പും ഒരുക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസും എം. സ്റ്റാർ എന്റർടൈൻമെന്റ്‌സും ചേർന്നാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്