” ആദിവാസി” ( ദി ബ്ലാക്ക് ഡെത്ത് )ടൈറ്റിൽ പോസ്റ്റർ പുറത്ത്


ശരത് അപ്പാനി, സോഹൻ റോയ് വിജീഷ് മണി ടീമിന്റെ ചിത്രമാണ് “ആദിവാസി” ( ദി ബ്ലാക്ക് ഡെത്ത് ).
ഓസ്കാർ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ‘മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) ‘ എന്ന സിനിമയ്ക്ക് ശേഷം, ശരത് അപ്പാനിയെ പ്രധാന കഥാപാത്രമാക്കി അതേ ടീം ഒന്നിക്കുന്ന ” ആദിവാസി” (ദി ബ്ലാക്ക് ഡെത്ത് ) എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഗുരുവായൂരിൽ വെച്ച് പ്രകാശനം ചെയ്തു. ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് നിർമ്മിയ്ക്കുന്ന” ആദിവാസി ” പ്രശസ്ത സംവിധായകൻ വിജീഷ് മണി സംവിധാനം ചെയ്യുന്നു.


മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനപ്പിച്ച മധുവിന്റെ മരണം ആദ്യമായ് വെള്ളിത്തിരയിലേക്ക് എത്തുകയാണ്.
” സംഭവം അറിഞ്ഞ നാൾ മുതൽ മധുവിന്റെ ജീവിതം ഞാൻ പഠിക്കുകയായിരുന്നു …. പട്ടിണി
അനുഭവിച്ചിട്ടുള്ളതിനാൽ മധുവിന്റെ അടുത്തേക്കെത്താൻ ദൂരമുണ്ടായിരുന്നില്ല. എന്റെ അഭിനയ ജീവിതത്തിലെ ഒരു മഹാഭാഗ്യമാണ് ഈ കഥാപാത്രം”അപ്പാനി ശരത്ത് പറഞ്ഞു.


വിശപ്പിന്റെ പേരിൽ സംഭവിച്ച ഈ ദുരന്തത്തെ ആസ്പദമാക്കി ചെയ്യുന്ന ചിത്രമാണ് “ആദിവാസി “.
വിശപ്പും, വർണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്നങ്ങളും, കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രത്തിന്റെ
പ്രൊഡക്ഷൻ ഹൗസ്- അനശ്വര ചാരിറ്റബിൾ ട്രസ്റ്റ് ആണ്.പി മുരുഗേശ്വരൻ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. എഡിറ്റിങ്ങ്-ബി ലെനിൻ സംഭാഷണം-എം. തങ്കരാജ്,ഗാനരചന- ചന്ദ്രൻ മാരി,ക്രിയേറ്റീവ് കോൺടിബൂട്ടർ- രാജേഷ്ബി,പ്രോജക്റ്റ് കോ ഓർഡിനേറ്റർ- ബാദുഷ, ലൈൻ പ്രൊഡുസർ-വിഹാൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-മാരുതി ക്രിഷ്, ആർട്ട് ഡയറക്ടർ- കൈലാഷ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂമർ-ബുസി ബേബി ജോൺ.ഒക്ടോബറിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രത്തിൽ ശരത് അപ്പാനിയോടപ്പം ആദിവാസി കലാകാരൻമാരും അണിനിരക്കുന്നു.


ബാഹുബലിയുടെ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയിൽ ആയോധന കലക്ക് പ്രധാന്യം നൽകി വിജീഷ് മണി സംവിധാനം ചെയ്യുന്ന ഇന്ത്യൻ ഭാഷകളിലും, ചൈനീസിലുമായ് അടുത്ത വർഷം ആരംഭിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *