ക്ഷേത്രോത്സവങ്ങളുടെ നാട്
പുരാതനമായ ക്ഷേത്രങ്ങളാണ് അടൂരിന്‍റെ സാംസ്ക്കാരികപൈതൃകതത്തെ വിളിച്ചോതുന്നത്.അടൂരിന്റെ പലഭാഗത്തായി ഒട്ടേറെ ക്ഷേത്രങ്ങളാണുള്ളത്. അടൂരിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് പാര്‍ത്ഥസാരഥി ക്ഷേത്രം, കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ.
പന്തളം മഹാദേവ ക്ഷേത്രം, പാട്ടുപുരയ്ക്കല്‍ ദേവി ക്ഷേത്രം, പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രം, ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രം എന്നിവയും അടൂരിലാണ്. ചേന്നാംപള്ളില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ഇളമന്നൂര്‍ മഹാവിഷ്ണു ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ മറ്റ് പ്രധാന ക്ഷേത്രങ്ങള്‍.
സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രല്‍ എന്നിവയാണ് ഇവിടുത്തെ രണ്ട് പ്രധാന ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍. ഈ ക്ഷേത്രങ്ങളും പള്ളികളും തന്നെയാണ് അടൂരിലെ സാംസ്‌കാരിരമായ പ്രത്യേകതകള്‍ക്കും കാരണം.
വേലുത്തമ്പി ദളവയുടെ സ്മാരകം നില്‍ക്കുന്ന മണ്ണടി അടൂരില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയാണ്. ഇവിടെവച്ചാണ് വേലുത്തമ്പി വീരചരമം പ്രാപിച്ചത്. കേരളത്തിലെ വളരെ പഴക്കമേറിയതും വിപുലവുമായ ചന്തകളിലൊന്നാണു അടൂരിന്റെ സമീപപ്രദേശമായ പറക്കോട്ടുള്ള ചന്ത. പുനലൂര്‍ റോഡില്‍ അടൂരില്‍ നിന്നും 4 കിലോമീറ്റര്‍ മാറിയാണ് ഈ ചന്ത സ്ഥിതി ചെയ്യുന്നത്. മലഞ്ചരക്കു വ്യാപാരത്തിനു പേരകേട്ടതാണ് ദിവാന്‍ രാജാകേശവദാസന്‍ സ്ഥാപിച്ച അനന്തരാമപുരം മാര്‍ക്കറ്റ് എന്ന പറക്കോട് ചന്ത. ഒരു കാലത്ത് തിരുവിതാംകൂറിലെ വാണിജ്യത്തിന്റെ സിരാകേന്ദ്രമായിരുന്നു ഇത് .