വിനീഷയ്ക്കിനി കപ്പലണ്ടി വില്‍ക്കണ്ട ; ചട്ടുകം പിടിച്ച കൈകളില്‍ ഇനി സ്റ്റെതസ്കോപ്പ്

വിനിഷയുടെ പഠന ചിലവ് ഏറ്റെടുത്ത് കളക്ടര്‍ കൃഷ്ണ തേജ, ലൈഫ് പദ്ധതിയില്‍ വീടും

പ്ലസ്ടുക്കാരി വിനീഷ സോഷ്യല്‍ മീഡിയയില്‍ താരമാണ്. കപ്പലണ്ടി വിറ്റ് പഠനച്ചെലവിന് വഴിതേടുന്ന വിനീഷയെ വളരെ വേഗമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഡോക്ടറാകണമെന്ന വിനീഷയുടെ ആഗ്രഹത്തിന് കൈത്താങ്ങായി എത്തിയത് ആലപ്പുഴ ജില്ലാകളക്ടര്‍.

ആലപ്പുഴ ചേര്‍ത്തല കണിച്ചുകുളങ്ങര ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് വിനിഷ. സ്‌കൂള്‍ വിട്ടാല്‍ രാത്രി എട്ട്മണി വരെ ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്ന വിനിഷയ്ക്കാണ് ജില്ലാ കളക്ടര്‍ കൃഷ്ണ തേജ സഹായഹസ്തവുമായി എത്തിയത്

വീനീഷയുടെ കഥ ഇങ്ങനെ

വിനിഷ എന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി ഉപജീവനനത്തിനും പഠനത്തിനുമായുള്ള വഴി തേടുന്നത് കപ്പലണ്ടി കച്ചവടം നടത്തിയാണ്.കപ്പലണ്ടി വാങ്ങിക്കാന്‍ കൂടുതലായി എത്തുന്നത് സ്‌കൂള്‍ കുട്ടികളും. പക്ഷേ, സ്‌കൂള്‍ യൂണിഫോമില്‍ വറചട്ടിയില്‍ കപ്പലണ്ടി വറുത്തെടുക്കാന്‍ ഈ പെണ്‍കുട്ടിക്ക് ഒട്ടും ചമ്മലില്ല. കാരണം, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കണം. പിന്നെ പഠിച്ചുവലുതായി ഡോക്ടറാകണം.


ആലപ്പുഴ കണിച്ചുകുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി വിനീഷയുടെ ജീവിതം ദാരിദ്ര്യങ്ങള്‍ക്ക് നടുവിലാണ്. അതില്‍ നിന്നെല്ലാം കരകയറി ജീവിതത്തിന് പുതിയ മുഖം കണ്ടെത്താനുള്ള ശ്രമത്തിലാണ് വിനീഷ. പഠിക്കാനും വീട്ടുകാരെ സഹായിക്കാനും സ്വന്തമായി ജോലിചെയ്യുന്ന വിനിഷ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലും താരമാണ്.

ക്ഷേത്രങ്ങളിലും മറ്റും കപ്പലണ്ടിക്കച്ചവടം നടത്തി ഉപജീവനം നടത്തുന്ന തമിഴ്‌നാട് തേനി സ്വദേശിനിയായ പാര്‍വതിയുടെ മകളാണ് വിനിഷ. അച്ഛന്‍ വിദ്യാധരന് തേനിയില്‍ കൂലിപ്പണിയാണ്. പക്ഷേ, അതൊന്നുംകൊണ്ട് പഠനവും മറ്റുചെലവുമൊന്നും നടക്കില്ല. വീട്ടിലെ ബുദ്ധിമുട്ട് കാരണം പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ വന്നു.കച്ചവടം നടത്തി വന്നിരുന്ന അമ്മയ്ക്ക് കാലുവേദന വന്നതോടെ വിനിഷയും കപ്പലണ്ടി കച്ചവടത്തിന് ഇറങ്ങുകയായിരുന്നു. സ്‌കൂള്‍ യൂണിഫോമില്‍ തന്നെയായിരുന്നു വിനിഷയുടെ കടല കച്ചവടം.വിനിഷയുടെ അച്ഛന്‍ കൂലിപ്പണിക്കാരനാണ്. സഹോദരിയുടെ വിവാഹത്തോടെ സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമായി

ഇതോടെയാണ് സ്‌കൂള്‍ സമയംകഴിഞ്ഞ് കപ്പലണ്ടിക്കച്ചവടം നടത്താന്‍ വിനിഷയെ പ്രേരിപ്പിച്ചത്. ദിവസവും വൈകുന്നേരം നാലരയോടെയാണ് കപ്പലണ്ടിവില്‍പ്പന തുടങ്ങും. രാത്രി എട്ടോടെ അവസാന കപ്പലണ്ടിയും വിറ്റുതീരും.

വരകാടിയില്‍ വാടകവീട്ടിലാണ് ഇവരുടെ താമസം. ഉത്സവസീസണാകുമ്പോള്‍ വിനിഷയും കുടുംബാംഗങ്ങളും തിരക്കിലാകും. ചേര്‍ത്തല താലൂക്കിലെ ഒട്ടുമിക്ക ക്ഷേത്രോത്സവങ്ങളിലും ഇവര്‍ കപ്പലണ്ടിയുമായെത്തും.പഠനച്ചെലവിനുള്ള വക സ്വന്തമായി കണ്ടെത്തണമെന്ന ലക്ഷ്യമാണ് വിനിഷയ്ക്കുള്ളത്.

ഉപരിപഠനവും നടത്തണം.നാട്ടുകാരുടെ പ്രോത്സാഹനവും സഹായവും പിന്തുണയും കരുത്തുപകരുന്നുണ്ടെന്ന് വിനീഷ പറയുന്നു. സ്വന്തമായി വീടും എം.ബി.ബി.എസ്.പഠനവുമാണ് വിനിഷയുടെ ലക്ഷ്യം.

കളര്‍ക്ടര്‍ മാമന്‍ പൊളി


വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജ സഹായഹസ്തവുമായി എത്തിയത്. വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തത് കൂടാതെ വാടക വീട്ടില്‍ താമസിക്കുന്ന കുടുംബത്തിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുന്നതിനുള്ള നടപടിയും കളക്ടര്‍ സ്വീകരിച്ചു.നാലു വര്‍ഷത്തോളമായി വിനിഷ കച്ചവടം തുടങ്ങിയിട്ട്.വറചട്ടിയിലെ ചൂടിനേക്കാള്‍ കാഠിന്യമുണ്ട് വിനിഷയുടെ നെഞ്ചിനുള്ളില്‍. പതിനാലാം വയസ്സുമുതല്‍ ചുമലിലേറ്റിതുടങ്ങിയ ഭാരമാണ് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ വിനിഷയ്ക്ക് കൈതാങ്ങാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *