ബദാം നമ്മുടെ നാട്ടില്‍ കൃഷി ചെയ്യാമോ?
റോസ്റ്റ് ചെയ്യാത്ത അഞ്ചോ ആറോ വെളുത്ത വലിയ ബദാമെടുത്ത് 24–36 മണിക്കൂർവരെ വെള്ളത്തിൽ കുതിർത്തുവയ്ക്കുക. 12 മണിക്കൂർ കഴിയുമ്പോൾ വെള്ളം മാറ്റി, പുതിയ വെള്ളം ഒഴിക്കുക. ക്ലോറിൻ വെള്ളം ഉപയോഗിക്കരുത്. കഴിവതും കിണർവെള്ളം ഉപയോഗിക്കുക. മഴവെള്ളമാണ് ഏറ്റവും നല്ലത്. അടുത്ത 12 മണിക്കൂർ കഴിയുമ്പോൾ ബദാം വെള്ളത്തിൽനിന്നു പുറത്തെടുത്ത് അതിന്റെ കൂർത്ത ഭാഗം ചെറുതായി പിഞ്ച് ചെയ്ത് കളയുക. വേരുവരാനുള്ള എളുപ്പത്തിനാണ് ഇങ്ങനെ ചെയ്യുന്നത്. അതിനുശേഷം ടിഷ്യു പേപ്പറിൽ അകലത്തിൽ നിരത്തിവച്ച് മടക്കിയിട്ട് വെള്ളം തളിച്ചുകൊടുക്കുക. വെള്ളം ഒരുപാട് കൂടാതെയും ഒട്ടും കുറയാതെയും ശ്രദ്ധിക്കുക.
ഇതിനെ വായു നിബദ്ധമായ ഒരു പാത്രത്തിൽ അടച്ച് രണ്ടാഴ്ച ഫ്രിജിൽ വച്ച് വേരുപിടിപ്പിച്ചശേഷം ബദാം പുറത്തെടുത്ത് ചട്ടിയിലോ ചാക്കിലോ മണ്ണിൽ കുഴിച്ചിടുക. അതിനു മുകളിൽ ചകിരിച്ചോറ് വിതറിയശേഷം വെള്ളം തളിച്ച് തണലത്തു വയ്ക്കുക. ഉണങ്ങിപ്പോകാതിരിക്കാൻ എല്ലാ ദിവസവും വെള്ളം തളിച്ചുകൊടുക്കുക. അഞ്ച് ദിവസത്തിനുശേഷം ഇല വരുന്നതായി കാണാം.
കാലത്തിനനുസരിച്ച് ബദാമിനു വേണ്ട പരിപാലനം മാറും. ശീതകാലത്ത് വളര്‍ന്നുവരുന്ന ബദാമിന്റെ രോഗബാധിതമായ ശിഖരങ്ങൾ നീക്കം ചെയ്യുക. കീട, രോഗ പ്രതിരോധത്തിനായി ചെടിക്കു ചുറ്റും വീണുകിടക്കുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്ത് ചുവട് വൃത്തിയാക്കി വയ്ക്കുക. വസന്തകാലത്ത് ബദാമിന് വേണ്ട വിധം വളവും വെള്ളവും നൽകണം. മഴക്കുറവുള്ളപ്പോൾ ആവശ്യാനുസരണം ചെടിക്ക് വെള്ളം ഒഴിച്ചുകൊടുക്കാം.
ഗ്രാഫ്റ്റിങ്ങ് നടത്തിയ തൈകള്‍ വളര്‍ത്തിയാല്‍ വളരെ പെട്ടെന്ന് ഫലം നല്‍കുമ്പോള്‍ വിത്തു മുളപ്പിച്ച് വളര്‍ത്തുന്ന ചെടികള്‍ ദീര്‍ഘകാലത്തിന് ശേഷമാണ് വിളവ് തരുന്നതെന്ന വ്യത്യാസമുണ്ട്.ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ് ബദാം ചെടികള്‍ക്ക് ഇഷ്ടം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് നല്ലത്. കട്ടിയുള്ള ഉറച്ച മണ്ണില്‍ ബദാം ചെടികള്‍ വളര്‍ത്താന്‍ ശ്രമിക്കാത്തതാണ് നല്ലത്.
പൂക്കള്‍ ഉണ്ടാകാന്‍ തുടങ്ങിയാല്‍ പിന്നെ നനയ്ക്കുന്നത് നിര്‍ത്തണം.80 മുതൽ 240 ദിവസങ്ങൾക്കുശേഷം ബദാം കായ് മൂത്ത് പാകമാകും.ബദാമിന്റെ നല്ല വളർച്ചക്ക് N P K വളങ്ങൾ ആവശ്യമാണ്.
വിവരങ്ങള്‍ക്ക് കടപ്പാട് മെഹറു അന്‍വര്‍