സലിംകുമാര്‍ നായകനാകുന്ന ” ആ മുഖങ്ങൾ “
സലീംകുമാർ,രാജീവ് രാജൻ,ജയശങ്കർ, സന്തോഷ് കീഴാറ്റൂർ, ജിതിൻ പാറമേൽ,റോഷ്ന കിച്ചു,രേണു സൗന്ദർ
എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിന്റോ തെക്കിനിയത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ആ മുഖങ്ങൾ “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
വിഷ്ണു മേനോൻ,ജിതിൻ പാറമേൽ, ധീരജ് മേനോൻ,റിന്റോ ആന്റോ, രഞ്ജിത് ശങ്കർ, ജിന്റോ തെക്കിനിയത്ത് എന്നിവർ ചേർന്ന് നിർമിക്കുന്ന “ആ മുഖങ്ങൾ “ബിഗ് ഗ്യാലറി ഫിലിംസിന്റെ ബാനറിൽ ജെ ആർ ജെ അവതരിപ്പിക്കുന്നു.
പവി കെ പവൻ,ആർ ആർ വിഷ്ണു,അൻസൂർ പി എം,ഡെനിൻ സെബി എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു.ഹരിത ഹരിബാബു എഴുതിയ വരികൾക്ക് ബിബിൻ അശോക് സംഗീതം പകരുന്നു.എഡിറ്റർ-ഏകലവ്യൻ.
പ്രൊഡക്ഷൻ കൺട്രോളർ-ശ്രീകുമാർ ചെന്നിത്തല,കല-അരുൺ പി അർജ്ജുൻ, മേക്കപ്പ്-ഷൈൻ നീലൻക്കര,മനു കെ എസ്, വസ്ത്രാലങ്കാരം-അക്ഷയ പ്രേമാനന്ദ്, സ്റ്റിൽസ്-ലിബസ് അലോൻസോ, അസോസിയേറ്റ് ഡയറക്ടർ-നിധീഷ് ഇരട്ടി,രാജീവ് രാജൻ, ജിതിൻ പാറമേൽ, ശ്യാം കല്ലുങ്കൽ,ഡി ഐ-ലിജു പ്രഭാകർ.ഒരു മനുഷ്യന്റെ വിജയത്തിനും പരാജയത്തിനും പുറകിൽ ചില മുഖങ്ങൾ ഉണ്ടായിരിക്കും. ആ മുഖങ്ങളെ തേടി റിട്ടേർഡ് സ്കൂൾ അധ്യാപകനായ രഘുനാഥന്റെ സംഭവ ബഹുലമായ യാത്രയാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
വാർത്ത പ്രചരണം-എ എസ് ദിനേശ്.