കാത്തിരിപ്പിനൊടുവില്‍ മാസ് ഡയലോഗുംമായി അണ്ണന്‍ എത്തി; അണ്ണാത്തെ ട്രെയിലര്‍ പുറത്ത്
സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായെത്തുന്ന അണ്ണാത്തെയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നയന്‍സാണ് രജനിയുടെ നായികയായെത്തുന്നത്.കീര്‍ത്തി സുരേഷ് രജനിയുടെ സഹോദരിയുടെ വേഷത്തിൽ എത്തുന്നു. സൂരി, മീന, ഖുശ്‍ബു, പ്രകാശ് രാജ്, ബാല തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്.വിവേക ആണ് രജനി ചിത്രത്തിന്റെ ഇൻട്രൊഡക്ഷൻ ഗാനം എഴുതിയത്. എസ് പി ബാലസുബ്രഹ്‍മണ്യമാണ് ഗാനമാലപിച്ചത്.
സണ്‍ പിക്ചേഴ്‍സ് ആണ് നിര്‍മാണം. സംഗീത സംവിധാനം ഡി. ഇമ്മൻ. വെട്രി പളനിസ്വാമിയാണ് ഛായാഗ്രഹണം. നവംബർ 4 ന് ചിത്രം തീയറ്ററുകളിലെത്തും.അജിത്തിനെ നായകനാക്കിയുള്ള ചിത്രങ്ങള്‍ തുടര്‍ച്ചയായി ചെയ്‍ത് വൻ ഹിറ്റുകള്‍ സ്വന്തമാക്കിയ സംവിധായകനാണ് സിരുത്തൈ ശിവ. ശിവയ്‍ക്കൊപ്പം രജനികാന്ത് എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ വാനോളമാണ്.