അനുപമ പരമേശ്വരന്‍റെ ‘ഫ്രീഡം അറ്റ് മിഡ് നൈറ്റ്’ കാണാം
അനുപമ പരമേശ്വരന്‍റെ ഷോര്‍ട്ട് ഫിലിം‘ഫ്രീഡം അറ്റ് മിഡ് നൈറ്റ്’ പുറത്തിറങ്ങി. ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ ആണ് ചിത്രത്തിൽ അനുപമ അവതരിപ്പിച്ചിട്ടുള്ളത്. വ്യത്യസ്ത പ്രമേയവുമായി എത്തിയ ഹ്രസ്വചിത്രം തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്.
പോഷ് മാജിക്കാ ക്രിയേഷൻസിന്റെ ബാനറിൽ അഖില മിഥുൻ ആണ് ചിത്രം നിർമ്മിച്ചത്. ആർ ജെ ഷാൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹക്കിം ഷാജഹാൻ ആണ് നായകൻ.ചന്ദ്ര എന്നാണ് അനുപമയുടെ കഥാപാത്രത്തിന്റെ പേര്.
ഷോര്‍ട്ട് ഫിലിം ഇഷ്ടമായെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.അനുപമയ്ക്കും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ദുല്‍ഖര്‍ അഭിനന്ദനം അറിയിച്ചു. ഷോട്ട് ഫിലിം ഇഷ്ടപ്പെട്ടെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.അബ്ദുല്‍ റഹീമാണ് ഛായാഗ്രാഹകന്‍. എഡിറ്റിങ് ജോയല്‍ കവി, അസോസിയേറ്റ് ഡയറക്ടര്‍ മോഹിത്‌നാഥ്, പശ്ചാത്തല സംഗീതം ലിജിന്‍ ബോംബിനോ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.