പുതിയ നിഗൂഢതയിലേക്ക് അനവര്‍ഹുസൈന്‍ കാലെടുത്ത് വെക്കുന്നു; ഇനി ആറാംപാതിര
അഞ്ചാംപാതിരയുടെ രണ്ടാംഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ആറാംപാതിര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത് കുഞ്ചാക്കോബോബനും മിഥുന്‍ മാനുവല്‍ തോമസും ആണ്. അഞ്ചാംപാതിരയുടെ ആതേ ടീം തന്നെയാണ് പുതിയ ചിത്രത്തിലും ഒന്നിക്കുന്നത്.
ഷെെജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സംഗീതം-സുഷില്‍ ശ്യാം,എഡിറ്റര്‍-ഷെെജു ശ്രീധരന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാദുഷ,കല-ഗോകുല്‍ദാസ്,മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യര്‍,പ്രൊമോ സ്റ്റില്‍സ്-വിഷ്ണു തണ്ടാശ്ശേരി,സ്റ്റില്‍സ്-അരുണ്‍ കിരണം,പരസ്യക്കല-ഓള്‍ഡ് മോങ്കസ്,ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍-അഗസ്റ്റിന്‍,സുജിന്‍ സുജാതന്‍,സൗണ്ട്- വിഷ്ണു ഗോവിന്ദ്,ശ്രീശങ്കര്‍,ആക്ഷന്‍-സുപ്രീം സുന്ദര്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.