അനുരാധയുടെജീവിതവഴികൾ 4
ഗീത പുഷ്കരന്‍
കടയിലെത്തി തിരക്കിലായി എങ്കിലും സുന്ദരേശന്റെ ചിന്തകൾ അമ്മായിയുടെ വാക്കുകളിൽത്തന്നെ കുടുങ്ങിക്കിടന്നു.
അമ്മയും പയറ്റു തുടങ്ങുന്ന ലക്ഷണമാണ്.
അനുരാധ നന്നായി പാചകം ചെയ്യുന്നുണ്ട്. സ്വാദേറിയ കറികളും പലഹാരങ്ങളും അമ്മയും അച്ഛനും ആസ്വദിച്ചു കഴിക്കാറുണ്ട്. ഇളയ സഹോദരിമാർ , ഇന്ദുവും രതിയും രശ്മിയും ബിന്ദുവും ആവുന്നത്ര വീട്ടിലെ ജോലികൾ ചെയ്യാറുണ്ട്. അവർക്കു ചേട്ടത്തിയെ വലിയ കാരുമാണ്. പിന്നെ എന്തിനാണ് അമ്മയും അമ്മായിയും പടയൊരുക്കം നടത്തുന്നത് എന്നു മനസ്സിലാവുന്നില്ല.
വൈകുന്നേരം ഏഴുമണിയായിട്ടും അനുരാധ തിരിച്ചെത്തിയിട്ടില്ല എന്ന് ബിന്ദു വിളിച്ചു പറഞ്ഞു. സാരമില്ല ബസ് കിട്ടാതിരുന്നുട്ടോ
ജോലി തീരാതിരിന്നിട്ടോ ആവുമെന്ന് ബിന്ദുവിനെ ആശ്വസിപ്പിച്ചു. കവലയിൽ ബസ്സിറങ്ങി വരുമ്പോൾ കൂട്ടിക്കൊണ്ടു വരാം എന്ന് അമ്മയോടു പറയാനും ബിന്ദുവിനെ ഏൽപ്പിച്ചു. വെറുതെ അമ്മ വിഷമിക്കേണ്ടല്ലോ. എട്ടുമണി കഴിഞ്ഞു അനുരാധ ബസ്സിറങ്ങി കടയിലെത്തിയപ്പോൾ . ഓഫീസിൽ ക്യാഷ് ഇടപാടിലെ ഒരു തെറ്റുമൂലം പറ്റിയതാണ് ക്ഷമിക്കണമെന്ന് അനുരാധ പറയുകയും ചെയ്തു. ക്യാഷ് ബാലൻസിൽ ഒരു ചെക്ക് കൊണ്ടുവരാൻ മറന്നതാണ് പ്രശ്നമായത്. അത് തന്റെ തെറ്റായിരുന്നില്ല. എങ്കിലും ക്യാഷ് ടാലിയായി രേഖപ്പെടുത്തി ഒപ്പുവയ്ക്കാതെ ഇറങ്ങാൻ പറ്റില്ല. കൂട്ടുത്തരവാദിത്വമാണ് പണത്തിന് എന്നു കൂടി അവൾ വിശദീകരിച്ചു.
എല്ലാം കേട്ടു സുന്ദരേശൻ മൂളി. അച്ഛൻ സുന്ദരേശനോടു വീട്ടിൽ പൊക്കോളു അവളുമായി എന്നു പറഞ്ഞു രണ്ടുപേരെയും വീട്ടിലേക്കു പറഞ്ഞയച്ചു.
വീട്ടിലെത്തിയപ്പോൾ അവിടെ ഒരു ചെറു പൂരത്തിനുള്ള ആളുണ്ട്.നാലയൽവക്ക
ക്കാരും സന്നിഹിതരായിട്ടുണ്ട്. പെൺകുട്ടികൾ നാലുപേരും അമ്മയും ഉണ്ട് സദസ്സിന്റെ നേതൃത്വം വഹിച്ച് അമ്മായി ഘനഗംഭീര ഭാവത്തിൽ കസേരയിലിരിപ്പുണ്ട്.
സുന്ദരേശനും അനുരാധയും മുറിയിലേക്കു പോയപ്പോൾ അവിടെ കൂട്ടചർച്ചയായി.
അനുരാധ സദസ്സിൽ അമ്മയോടും അമ്മായിയോടും ഒന്നും മിണ്ടാതെപോയി എന്നതായിരുന്നു ചർച്ചാവിഷയം.
മുറിയിലെത്തിയ ഉടനെ അനുരാധ കുളിക്കാൻ കയറി.
സുന്ദരേശൻ വാതിൽക്കലേക്കു ചെന്ന് കാര്യങ്ങൾ വിശദീകരിച്ചു. അതിലാർക്കും അത്ര തൃപ്തി വന്നിട്ടില്ല എന്ന് മുഖഭാവം കൊണ്ട് സുന്ദരനു മനസ്സിലായി.
ഈ സമയം അനുരാധ കുളിച്ചുവന്നു. ബിന്ദു അവളെയും കൂട്ടി അടുക്കളയിൽ ചെന്ന് അവൾക്കു ചായയെടുത്തു നീട്ടി. അനുരാധ നല്ലൊരു ചിരിയോടെ ചായ വാങ്ങിക്കുടിച്ചു.
ഇതിനിടെ അമ്മായിയുടെ ശബ്ദം ഉയർന്നു കേട്ടു..” അഹങ്കാരം ചില്ലറ വല്ലതുമാണോടാ..ഞങ്ങളൊക്കെ ഇവിടെ നിന്നിട്ട് അവളൊരു വാക്കു മിണ്ടാതെ പോയതു നീ കണ്ടില്ലേ? “
അടുക്കളയിൽ നിന്ന് ബിന്ദുവും അനുരാധയും പുറത്തേക്കു വന്നു.
ബിന്ദു പറഞ്ഞു..” അതു ചേച്ചീടെ അഹങ്കാരം കൊണ്ടല്ല. വിശപ്പും ദാഹവും ക്ഷീണവുമൊക്കെ ഉള്ളതു കൊണ്ടാ . അതത്ര വലിയകാര്യമൊന്നുമാക്കണ്ട ആരും .
അമ്മക്കു ചൊടിച്ചു കേറി…
അമ്മായി എരിവു കേറ്റി.
കേട്ടോ കേട്ടോ അവളും നിന്നോടു തറുതല പറഞ്ഞു തുടങ്ങി. അമ്മായി മൊഴിഞ്ഞു.
“വന്നു കേറീല്ല അപ്പോഴേക്കും ഇവിടത്തെ പെണ്ണിനെ , അതും ഇളയതിനെ കൂടി ചീത്തയാക്കിയല്ലോ നാത്തൂനേ..” അമ്മ ഉച്ചത്തിൽത്തന്നെ വിളിച്ചു കൂവി.
അല്ല അവക്ക് നിന്റെ അമ്മേന്നും ഒരു കാര്യമല്ലടാ.. അമ്മായി പിരിമുറുക്കി.
ആയിരന്നെങ്കിൽ അവൾ താമസിച്ചതിന്റെ കാര്യം പറയുകല്ലായിരുന്നോ നിന്റമ്മേട് .
അനുരാധക്ക് ക്ഷമകെട്ടു.
“ഞാൻ ക്ഷീണിച്ചായിരുന്നു വന്നത്. ബസ്സിലെ തിരക്കിൽ വെയർത്തൊട്ടി ആകെ വൃത്തികേടായി. അതാണ് കുളിക്കാൻ കേറിയത്. ചേട്ടനോടുകാരും പറയുകയും ചെയ്താരുന്നല്ലോ. ” അനുരാധ വിശദീകരിച്ചു.
കേട്ടോ കേട്ടോ അവൾ നിന്റമ്മേട് തറുതല പറയുന്നത്. അമ്മായി വീണ്ടുംഎരിവുകേറ്റി.
അടുത്ത നിമിഷം ഒരടി പൊട്ടി.. അനുരാധയുടെ വലതു കവിളിൽ..
സുന്ദരേശൻ പല്ലുത്തെരിച്ചുകൊണ്ടു പറഞ്ഞു..
എന്റെ അമ്മെ ബഹുമാനിക്കാത്തവളെ എനിക്കു വേണ്ട..
അമ്മായി രണ്ടുകൈയുംകൂട്ടികൊട്ടി
“നീയാണെടാ ആണ് “
ബിന്ദുവും മറ്റു പെൺകുട്ടികളും ഉച്ചതിൽ നിലവിളിച്ചു പോയി.
അയൽവക്കത്തുനിന്ന് നേരത്തെ വന്നു ചേരാതിരുന്ന സകലരും അതോടെ ആ വീട്ടിലേക്ക് എത്തി.
അച്ഛൻ കടയിൽ നിന്നും തിരിച്ചെത്തിയപ്പോൾ വീട്ടുമുറ്റം നിറയെ ആൾ. .
വിവമറിഞ്ഞ് അച്ഛൻ അമ്മയുടെ കവിളത്തും ഒന്നു പൊട്ടിച്ചു.
തുടരും
ആദ്യഭാഗം മുതല്‍ വായിച്ചു തുടങ്ങാന്‍