സ്ത്രീയെ മതവും ചൂഷണംചെയ്യുന്നുവോ…ഇത് ചർച്ച ചെയ്യുന്ന ചിത്രം “അക്വേറിയ”ത്തിന്റെ ട്രെയ്‌ലർ കാണാം

ദേശീയ പുരസ്കാരജേതാവായ സംവിധായകൻ ടി. ദീപേഷ് സംവിധാനം ചെയ്യുന്ന അക്വേറിയം ” എന്ന സിനിമയുടെ ട്രെയ്ലർ റിലീസായി.സണ്ണി വെയ്ൻ,ഹണിറോസ്, ശാരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കലാസംവിധായകൻ സാബു സിറിൾ, സംവിധായകൻ വി.കെ പ്രകാശ്, കന്നടനടി രാജശ്രീ പൊന്നപ്പ എന്നിവരും അഭിനയിക്കുന്നു.

രണ്ടു തവണ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട ഈ സിനിമ
സെൻസർ ബോർഡ് വിലക്കുകൾ മറികടന്നാണ് ‘പിതാവും പുത്രനും പരിശുദ്ധാത്മാവിനും” എന്ന ചിത്രം ‘അക്വേറിയം’ എന്ന പേരിൽ പ്രദർശനത്തിന് ഒരുങ്ങുന്നത്. സെൻസർബോർഡ് കേരളഘടകത്തെയും കേന്ദ്രഘടകത്തെയും സമീപിച്ചിട്ടും പ്രദർശനാനുമതി ലഭിക്കാത്തതിനാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ട്രിബൂണലിനെ സമീപിക്കുകയായിരുന്നു.തുടർന്നാണ് റിലീസിന് അനുവദിച്ചത്.സെൻസർ ബോർഡ് ട്രിബൂണലിന്റെ നിർദ്ദേശ പ്രകാരമാണ് ചിത്രത്തിന്റെ പേരു മാറ്റം. സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ മതങ്ങൾ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്.

കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലുണ്ടായിരുന്ന ഏക ഇന്ത്യൻ ചിത്രമായ അക്വേറിയത്തിന്റെ റിലീസ് മതവികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞാണ് സെൻസർ ബോർഡ് തടഞ്ഞത്. ”പൂർണ്ണമായും ഒരു സ്ത്രീപക്ഷ സിനിമയാണ് “അക്വേറിയം”. സഭയ്ക്കകത്ത് കന്യാസ്ത്രീകൾക്ക് എന്ത് മൂല്യമാണ് കല്പിക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യമാണ് സിനിമ ചർച്ച ചെയ്യുന്നത് ” സംവിധായകൻ ടി ദീപേഷ് പറഞ്ഞു.

സംവിധായകൻ ദീപേഷിന്റെ കഥയ്ക്ക് ബൽറാം തിരക്കഥ സംഭാഷണമെഴുതുന്നു.
കണ്ണമ്പേത്ത് പ്രൊഡക്ഷൻ സിന്റെ ബാനറിൽ
ഷാജ് കണ്ണമ്പേത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് എം.വർമ്മ നിർവ്വഹിക്കുന്നു.ബൽറാം എഴുതിയ വരികൾക്ക് മധു ഗോവിന്ദ് സംഗീതം പകരുന്നു.എഡിറ്റർ-രാകേഷ് നാരായണൻ,കളറിസ്റ്റ്-എം മുരുകൻ,
സ്റ്റിൽസ്-ശ്രീജിത്ത് ചെട്ടിപ്പടി.
മെയ് പതിനാലിന് ‘സൈന പ്ലേ’ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ “അക്വേറിയം ” പ്രദർശനത്തിനെത്തുന്നു.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *