പാർവതി ബിജുമേനോൻ ചിത്രം ”ആർക്കറിയാം”
റൂട്സിൽ കാണാം

ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് സംവിധാനം ചെയ്ത ‘ആർക്കറിയാം’ കോവിഡ് കാല പ്രതിസന്ധികൾ നേരിടുന്ന കുടുംബത്തിൻ്റെ കഥയാണ്. പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ, ബിജു മേനോൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായെത്തുന്ന “ആർക്കറിയാം “എന്ന ചിത്രം മെയ് 19 ന് റൂട്‌സിലൂടെ റിലീസ് ചെയ്യുന്നു.

തീയേറ്ററിൽ റിലീസ് ചെയ്തിരുന്നുവെങ്കിലും ലോക്ക്ഡൗൺ കാരണം അധികം പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞില്ല. തീയേറ്റർ അനുഭവം നഷ്ടപ്പെട്ടവർക്ക് ദൃശ്യവിസ്മയം ഒരുക്കാനാണ് റൂട്‌സിലൂടെ പ്രവർത്തകർ ശ്രമിക്കുന്നത്.

99 രൂപയ്ക്കാണ് റൂട്സിലൂടെ പ്രേക്ഷകരിലേക്ക് സിനിമ എത്തുന്നത്.
അല്പം നിഗൂഢത നിറഞ്ഞ 72 വയസ്സുള്ള ഇട്ടിയവിരയുടെ വേഷം കൈകാര്യം ചെയ്യുന്ന ബിജു മേനോന്‍റെ മേക്കോവര്‍ ആദ്യം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

മൂൺഷോട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെയും ഒപിഎം സിനിമാസിന്‍റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത് സാനു ജോൺ വർഗീസ്, രാജേഷ് രവി, അരുൺ ജനാർദ്ദനന്‍ എന്നിവര്‍ ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും യെക്‌സാൻ ഗാരിപെരേരയുടെയുമാണ് ഗാനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *