അമിത് ചക്കാലക്കൽ നായകനാകുന്ന ” അസ്ത്രാ “

അമിത് ചക്കാലക്കൽ,പുതുമുഖ നായിക സുഹാസിനി കുമരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന “അസ്ത്രാ “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,മഞ്ജു വാര്യർ, മിയ ജോർജ്ജ്,അനൂപ് മേനോൻ,രഞ്ജി പണിക്കർ, രഞ്ജിത്ത് ശങ്കർ,സിജു വിത്സൺ,അനു മോഹൻ എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.


പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, സന്തോഷ് കീഴാറ്റൂർ, മേഘനാഥൻ, കോട്ടയം രമേശ്, നീനാ കുറുപ്പ്,സോന ഹൈഡൻ, പുതുമുഖങ്ങളായ ജിജു രാജ്, ദുഷ്യന്ത് എന്നിവരും അഭിനയിക്കുന്നു.മണി പെരുമാൾ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.വിനു കെ മോഹൻ,ജിജു രാജ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.


ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് മോഹൻ സിത്താര സംഗീതം പകരുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രീനന്ദ് കല്ലാട്ട്, പ്രൊഡക്ഷൻ കൺട്രോളർ-രാജൻ ഫിലിപ്പ്, പ്രൊജക്ട് ഡിസൈൻ-ഉണ്ണി സക്കേവൂസ്,കല-സംജിത്ത് രവി,മേക്കപ്പ്-രഞ്ജിത് അമ്പാടി,വസ്ത്രാലങ്കാരം-അരുൺ മനോഹർ,സ്റ്റിൽസ്-രാംദാസ് മാത്തൂർ, പരസ്യക്കല-ആന്റണി സ്റ്റീഫൻ,എഡിറ്റർ-അഖിലേഷ് മോഹൻ,പശ്ചാത്തല സംഗീതം-റോണി റാഫേൽ, നൃത്തം-ശാന്തി,ആക്ഷൻ-മാഫിയ ശശി,ലൈൻ പ്രൊഡ്യൂസർ,വിതരണം-സാഗാ ഇന്റർനാഷണൽ, വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *