വൈറലായി കനേഡിയന്‍‌ യുവതിയുടെ ജീവിതരീതി

ടിക് ടോക് എന്ന ആപ്പിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ജനഹൃദയങ്ങൾ കീഴടക്കിയ ഒരു വീഡിയോ പ്ലാറ്റ് ഫോം… സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച സംഭവവികാസം. ഒരുപാട് സാധാരണക്കാര്‍ ഇതുവഴി അറിയപ്പെട്ടു. ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചത് ഉപയോക്താക്കൾക്ക് വലിയ വിഷമമുണ്ടാക്കിയെങ്കിലും, അധികം വൈകാതെ പിന്നാലെ ഇന്‍സ്റ്റഗ്രാം റീല്‍സ് പ്രത്യക്ഷപ്പെട്ടു.

ഇപ്പോള്‍ റീല്‍സിലൂടെയാണ് ആളുകൾ വീഡിയോ ഇറക്കുന്നത്. ഇത്തരം വീഡിയോകളില്‍ കാണുന്ന പലരുടെയും യഥാര്‍ത്ഥ ജീവിതകഥ നമ്മെ അതിശയപ്പെടുത്തുന്നതാണ്. ഒരു കനേഡിയന്‍ യുവതിയുടെ (Canadian Woman) വിചിത്രമായ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (Social Media) വൈറലായിക്കൊണ്ടിരിക്കുന്നത്.

ടിക് ടോക്കിലൂടെ പ്രശസ്തയായ ഇവര്‍ ഇപ്പോള്‍ ജീവിക്കുന്ന സാഹചര്യം തികച്ചും വ്യത്യസ്തമാണ്. കാടിനു നടുവില്‍ ഒരു കൂടാരത്തിലാണ് അവര്‍ ഇപ്പോള്‍ താമസിക്കുന്നത്. അവര്‍ക്ക് മനുഷ്യരേക്കാള്‍ ഇഷ്ടം പക്ഷികളുമായുള്ള കൂട്ടുകെട്ടാണ്. അവരുടെ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ചില്ലകള്‍ കൊണ്ട നിര്‍മ്മിച്ച കട്ടിലിലാണ് അവർ കിടക്കുന്നതെന്ന് വ്യക്തമാകും. കൂടാതെ ടോയ്‌ലറ്റായി ഉപയോഗിക്കുന്നത് വെറുമൊരു ബക്കറ്റും. വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

വീഡിയോയില്‍ അവര്‍ സ്വയം പരിചയപ്പെടുത്തുന്നുമുണ്ട്. എമിലി എന്നാണ് അവരുടെ പേര്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ജീവിതം തെരഞ്ഞെടുത്തത് എന്നതിനെക്കുറിച്ചും എമിലി വീഡിയോയില്‍ വിശദീകരിക്കുന്നു. ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം 1.5 ദശലക്ഷം ആളുകളാണ് വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്. ”ഒരുപാട് പേർക്ക് ഞാന്‍ എന്തിനാണ് കാടിനുള്ളില്‍ ഒരു കൂടാരത്തില്‍ താമസിക്കുന്നതെന്ന് അറിയില്ല. എനിക്ക് പക്ഷികളുടെയും മരങ്ങളുടെയും കൂട്ടുകെട്ടാണ് താത്പ്പര്യം. പലർക്കും എന്നോട് സഹതാപം തോന്നുന്നുണ്ടാകുമെന്ന് എനിക്കറിയാം, മറ്റു പലരും എനിക്ക് ഭ്രാന്താണെന്നും കരുതിയേക്കാം”, അവർ പറയുന്നു. മറ്റൊരു വീഡിയോയില്‍, എമിലി ടെന്റ് ഹോമിലേക്കുള്ള യാത്ര കാണിക്കുന്നു. 16×16 അടിയാണ് തന്റെ കൂടാരമെന്നും എമിലി വീഡിയോയില്‍ പറയുന്നുണ്ട്. ഫേസ്ബുക്ക് മാര്‍ക്കറ്റ്പ്ലെയ്സിൽ നിന്നാണ് അവർ അത് സെക്കന്‍ഡ് ഹാന്‍ഡ് ആയി വാങ്ങിയത്.


അവർ ഉപയോഗിക്കുന്ന കിടക്കയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ആര്‍വി മാട്രെസെസ്സ് ആണ് അത്. മാത്രമല്ല, കട്ടില്‍ ഉണ്ടാക്കിയത് അവരും കാമുകനും ചേര്‍ന്നാണ്. കാട്ടിലെ മരങ്ങളുടെ ചില്ലകളും ശാഖകളും കൊണ്ട് നിര്‍മ്മിതമാണ് കട്ടില്‍. ഇതിനു പുറമെ, കണ്ണാടി, മേശ, കസേര എന്നിവയാണ് കൂടാരത്തിനകത്ത് ഉള്ളത്. താനും കാമുകനും ടെന്റ് കൂടുതലായും ഉപയോഗിക്കുന്നത് ഉറങ്ങുന്നതിനു വേണ്ടി മാത്രമാണെന്നാണ് എമിലി പറയുന്നത്. കൂടുതല്‍ സമയവും തങ്ങള്‍ കൂടാരത്തിന് പുറത്ത് സമയം ചെലവഴിക്കുകയായിരിക്കും. കൂടാരത്തിന് പുറത്ത് തന്നെയാണ് ഭക്ഷണം പാകം ചെയ്യുന്നതും. എന്നാല്‍, വൈദ്യുതി ഉപയോഗിക്കുന്നതും ഫോൺ ഉൾപ്പെടെ ചാര്‍ജ് ചെയ്യുന്നതുമൊക്കെ എങ്ങനെയാണെന്ന ഫോളോവേഴ്‌സിന്റെ ചോദ്യങ്ങള്‍ക്കും എമിലിക്ക് ഉത്തരമുണ്ട്. തന്റെ കാറില്‍ വെച്ചാണ് ഫോണ്‍ ചാര്‍ജ് ചെയ്യാറുള്ളതെന്ന് എമിലി പറയുന്നു. ഒരു സോളാര്‍ സിസ്റ്റം വാങ്ങുന്നത് വരെ അത് തുടരുമെന്നും അവർ പറഞ്ഞു.

ശൈത്യകാലത്ത് സംരക്ഷണമെന്നോണം ഫോറസ്റ്റ് ക്യാബിന്റെ നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ പണി പൂർത്തിയാക്കാനുള്ള ശ്രമം പാതിയായിട്ടുണ്ട് എന്നും എമി പറയുന്നു. വനത്തിന്റെ ഉടമകള്‍ക്ക് അഞ്ച് ഏക്കറോളം ഉപയോഗിക്കുന്നതിനായി ഒരു മാസം ഈ പങ്കാളികള്‍ നല്‍കുന്നതാകട്ടെ 327 ഡോളറാണ്.

Leave a Reply

Your email address will not be published. Required fields are marked *