കോട്ടയത്തെ അയ്യമ്പാറ വ്യൂ പോയന്‍റ്

കോട്ടയം ജില്ലയിലുള്ള തീക്കോയിക്ക് അടുത്തുള്ള ഒരു മനോഹരമായ വ്യൂപൊയിന്റാണ് അയ്യമ്പാറ… ഇവിടെ നിന്നാല്‍ അങ്ങ് ദൂരെയായി അതിമനോഹരമായ മലനിരകള്‍ കാണാം. പാലായുടെയും അതുപോലെതന്നെ ഈരാറ്റുപേട്ട ടൗണിന്റെയും ഭാഗങ്ങളും നമുക്കിവിടെനിന്നും കാണാം. യാതൊരു ശബ്ദ മലിനീകരണം ഇല്ലാത്ത ശാന്തമായ ഒരു പ്രദേശമാണ് അയ്യമ്പാറ.

സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തോളം അടി ഉയരത്തിലാണ് ഈ വ്യൂ പൊയിന്റ് . അതുപോലെതന്നെ ഇവിടെ ചെറിയൊരു അയ്യപ്പക്ഷേത്രമുണ്ട്. അതിമനോഹരമായ ഒരു കാഴ്ചയാണ് ഈ അയ്യപ്പക്ഷത്രം.ഒരുപക്ഷേ ഈ ക്ഷേത്രം ഇവിടെ ഉള്ളതുകൊണ്ടാവാം അയ്യമ്പാറ വ്യൂ പോയിന്റ് എന്ന് ഈ സ്ഥലത്തിന്റെ പേര് വന്നത് തന്നെ.

കോട്ടയം ടൗണില്‍ നിന്നും 48 കിലോമീറ്റര്‍ ആണ് ഇവിടെ ഉള്ള ദൂരം ഈരാറ്റുപേട്ടയില്‍ നിന്നും 10 കിലോമീറ്റര്‍. മുട്ടം- ഈരാറ്റുപേട്ട റൂട്ടില്‍ നിന്നും നാലര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്തും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!