പച്ചക്കായ മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ് ബജി
റെസിപി: പ്രീയ ആര്‍ ഷേണായ്
പച്ചക്കായ ( പേയൻ കായ / കറിക്കായ ), മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ് ഇത് മൂന്നുമുണ്ടിതിൽ
..പച്ചക്കായ, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, തുല്യ അളവിൽ കനം കുറഞ്ഞു ചതുരക്കഷണങ്ങളാക്കുക…ഇതിലേക്ക് ഉപ്പ്, മുളകുപൊടി, കായം, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കി വെയ്ക്കുക.വെള്ളം ചേർക്കേണ്ട..ഒരു പതിനഞ്ചു മിനിറ്റിനേകം ഇതിൽ നിന്നും വെള്ളം ഊറി വന്നിട്ടുണ്ടാകും…
ഇതിലേക്ക് കടലമാവ് നേരിട്ട് ചേർത്ത് കൈ കൊണ്ട് തന്നെ നന്നായി യോജിപ്പിക്കുക.വെള്ളം ആവശ്യമെങ്കിൽ മാത്രം തളിച്ചു കൊടുത്താൽ മതി…ഉരുളയാക്കാൻ പാകത്തിൽ, കൂട്ട് നന്നായിബൈന്‍റ് ആയി കിട്ടത്തക്ക അളവിൽ കടലമാവ് ചേർത്താൽ മതി…കൈയിൽ ഓരോ കുഞ്ഞ് പിടി,കൂട്ടെടുത്തു അധികം ബലം പ്രയോഗിക്കാതെ ഉരുളപോലാക്കി ചൂടായ എണ്ണയിൽ വറുത്ത് കോരി എടുക്കാം…..