എളുപ്പത്തില്‍ വയർ കുറയ്ക്കാം
ആലില വയർ എന്ന് കേട്ടിട്ടില്ലേ. അതുപോലെ ഭംഗിയുള്ള വയർ സ്വന്തമാക്കൻ നമുക്ക് ഓരോരുത്തർക്കും ആഗ്രഹമുണ്ട്. ഒതുങ്ങിയ വയറാണ് ഏവർക്കും ഇഷ്ടം. പക്ഷെ, മെലിഞ്ഞ ശരീരം ആണെങ്കിൽപോലും ഇത് ഒരു പ്രശ്നമാണ്. അടിഞ്ഞു കൂടുന്ന കൊഴുപ്പ്, മാറിയ ജീവിതരീതി, സ്ത്രീകളിൽ പ്രസവം തുടങ്ങിയവ ഒക്കെ ആണ് ഇതിന് കാരണം. ഇങ്ങനെയൊക്കെയാണെങ്കിലും കൃത്യമായ വ്യായാമങ്ങൾ കൊണ്ട് ഇത് മാറ്റാം.
സ്കിപ്പിങ്, പ്ലാങ്ക്സ്, ട്വിസ്റ്റ്സ്, ക്രഞ്ചസ്, പടിക്കെട്ടുകൾ കയറുക എന്നീ വ്യായാമങ്ങൾ ഇതിന് അനുയോജ്യമാണ്. ശരീരത്തിലെ കൊഴുപ്പ് എരിച്ച് കളയുവാനുള്ള ഏറ്റവും എളുപ്പ വഴിയാണ് സ്കിപ്പിങ്. കുട്ടിക്കാലത്ത് സുഹൃത്തുക്കൾക്കൊപ്പം കളിച്ചിരുന്ന സ്കിപ്പിങ് ഫിറ്റ്നസ്സിനു വളരെ പ്രയോജനം ചെയ്യുന്ന ഒന്നാണ്. ദിവസവും 100 മുതൽ 150 തവണ വരെ ചാടുന്നത് ഉത്തമം.
വയർ ചുരുങ്ങാൻ ഏറ്റവും മികച്ച ഒരു വ്യായാമമാണ് പ്ലാങ്ക്. ശരീരത്തിന്റെ മദ്യഭാഗം അതായതു കോർ സ്‌ട്രെങ്തിന് പറ്റിയ നല്ലൊരു സേഫ് എക്സ്സർസൈസ് ആണ് പ്ലാങ്ക്. വയറിന്റയും നടുവിന്റയും ഭാഗത്തെ മസിൽസിലുകളെ ശക്തമാക്കുന്നതിനൊപ്പം ശരീരത്തിന്റെ പുറകുഭാഗത്തെ ഒട്ടുമിക്ക മസിലുകൾക്കും ഗുണപ്പെടുന്ന ഒരു വ്യായാമമാണ് പ്ലാങ്ക്. കൂടാതെ ഷോൾഡർ മസിലും ട്രൈസെപ്സ് മസിൽസിൽസും ബാലപ്പെടാൻ സഹായിക്കുന്നു. ദിവസം ആറു മുതൽ എട്ട് സെക്കന്റ് വരെ പ്ലാങ്ക് ചെയ്യാം. 30 സെക്കന്റ് ബ്രേക്ക് എടുത്താണ് പ്ലാങ്ക് ചെയ്യേണ്ടത്.
കാലുകൾ അല്പം അകറ്റി നിവർന്നു നിൽക്കുക.കൈകൾ വശങ്ങളിലേക്ക് നീട്ടിപ്പിടിക്കുക. നിവർത്തി കൈകളോളം നീളമുള്ള ഭാരം കുറഞ്ഞ ഒരു വടി തോളിലും കൈകളിലുമായി ചേർത്ത് പിടിച്ച് കാലുറപ്പിച്ച് നിന്ന് ഇരുവശങ്ങളിലേക്കും തിരിയുന്നതാണ് ട്വിസ്റ്റ്സ്. വയറിലെ പേശികൾക്ക് മുഴുവൻ ആയാസം നൽകുന്ന ഒരു വ്യായാമമാണ് ഇത്.
ക്രഞ്ചസ് ആണ് വയറിലെ പേശികൾ രൂപപ്പെടുത്തി എടുക്കുവാനും ദേഹഭാവം മെച്ചപ്പെടുത്തുവാനും സഹായിക്കുന്ന ഏറ്റവും ഫലവത്തായ വ്യായാമ മുറകളിലൊന്ന്. തുടക്കത്തിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും തുടർച്ചയായി ഈ വ്യായാമം ചെയ്യുന്നത് വയറിന്റെ മസിലുകൾക്ക് ആയാസം നൽകി വയർ കുറയ്ക്കുമെന്ന് ഉറപ്പാണ്. നിലത്തു മലർന്നു കിടന്ന് കൈകൾ തലയ്ക്കടിയിൽ പിടിച്ച് വയറ്റിലെ മസിലുകൾക്ക് മർദ്ദം കൊടുത്തു നിവരുകയും കിടക്കുകയുമാണ് വേണ്ടത്.
അരക്കെട്ടിലെയും അടിവയറിലെയും കൊഴുപ്പ് കുറയ്ക്കുവാൻ സഹായിക്കുന്ന വ്യായാമമാണ് പടിക്കെട്ടുകൾ കയറുന്നത്. ഇതിനായി ഓഫീസിലും മറ്റും ലിഫ്റ്റിനെ ആശ്രയിക്കരുത്.