സിംഹത്തെ ലാളിക്കാൻ ശ്രമിക്കുന്ന മനുഷ്യൻ വീഡിയോകാണാം
സമൂഹ മാധ്യമങ്ങളിലൂടെ അടുത്തിടെ ഒഴുകി നടന്ന ഒരു വീഡിയോ ആണ് വിനോദസഞ്ചാരി സിംഹവുമായി നേരിട്ടടുക്കാൻ ശ്രമിക്കുന്നത്. ഇത് കണ്ട് ഞെട്ടിയിരിക്കുക ആണ് ജനങ്ങള്‍. ആഫ്രിക്കയിലെ സെറെൻഗെറ്റി നാഷണൽ പാർക്കിൽ നിന്നും എടുത്തതാണ് മസായ് സൈറ്റിംഗ്സ് എന്ന യൂട്യൂബ്ചാനൽ ഷെയർ ചെയ്ത ഈ ദൃശ്യവൽക്കരണം .
വാഹനത്തിന്റെ വിന്റോയ്ക്കരികിൽ ഇരുന്ന് പുറത്തേക്ക് കൈ നീട്ടി സിംഹത്തെ ലാളിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയെ ഇതിലൂടെടെ കാണാം.വാഹനത്തിന്റെ ജനലിനോട് ചേർന്ന് സിംഹം ഇരിക്കുന്നതായി കാണിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് അയാൾ ജനൽ തുറന്ന് സിംഹത്തെ ലാളിക്കാൻ തുടങ്ങി. നിമിഷങ്ങൾക്കകം, സിംഹം അലോസരപ്പെടുകയും മനുഷ്യനോട് ദേഷ്യത്തോടെ മുരളാൻ തുടങ്ങുകയും ചെയ്യുന്നു. അയാൾ ഭയന്ന് വേഗത്തിൽ ജനൽ അടയ്ക്കാൻ ശ്രമിക്കുന്നു. ചിത്രീകരിക്കുന്ന വ്യക്തി ജനാലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ വീഡിയോ മങ്ങിയ ഫ്രെയിമിൽ അവസാനിക്കുന്നു. “സെറെൻഗെറ്റിയിലെ ഒരു വിനോദസഞ്ചാരി ഒരു ആൺ സിംഹത്തെ തൊടാൻ തീരുമാനിക്കുന്ന വീഡിയോ ആണിത്. ഇത് വളരെ മണ്ടത്തരമാണ്, ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് സ്വയം അപകടം ക്ഷണിച്ചു വരുത്തുകയോ ദേശീയ പാർക്കിൽ നിന്ന് നിരോധിക്കപ്പെടുകയോ ചെയ്യാം,” അടിക്കുറിപ്പിൽ പറയുന്നു.
3.7 ലക്ഷത്തിലധികം ആളുകൾ ഇതിനോടകം തന്നെ ഈ സാഹസിക പ്രകടനം കണ്ടു കഴിഞ്ഞ് കമന്റസിനും കുറവ് ഉണ്ടായില്ല. എന്നാൽ, ചിലർ ഇതിനെ വിമർശിച്ചു.