“ബിരിയാണി” ട്രെയ്ലര്‍ റിലീസ്

ദേശീയ അന്തര്‍ ദേശീയത്തലത്തില്‍ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ “ബിരിയാണി “എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലര്‍ റിലീസായി.
മാര്‍ച്ച് 26-ന് “ബിരിയാണി “
പ്രദര്‍ശനത്തിനെത്തുന്നു.യു ഏ എന്‍ ഫിലിം ഹൗസിന്റെ ബാനറിൽ സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “ബിരിയാണി ” എന്ന ചിത്രത്തില്‍ കനി കുസൃതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ,ശെെലജ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.കടൽ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം നാട് വിടേണ്ടി വരികയും, അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം.

ഛായാഗ്രഹണം- കാർത്തിക് മുത്തുകുമാര്‍, എഡിറ്റിംഗ്-അപ്പു ഭട്ടതിരിയും,സംഗീതം- ലിയോ ടോ, ആർട്ട്-നിതീഷ് ചന്ദ്ര ആചാര്യ,മേക്കപ്പ്-ഹരി ജോഷി,വസ്ത്രാലങ്കാരം-നിനേഷ് മാനന്തവാടി,സൗണ്ട്-വിനോദ് പി ശിവറാം,പരസ്യക്കല-ദിലീപ് ദാസ്,അസോസിയേറ്റ് ഡയറക്ടര്‍-സാനു സജീവന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രതീഷ് കല്ലറ.
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *