ബോഡി പിയേഴ്സിംഗ്; ശ്രദ്ധവേണം
ഇന്ന് ബോഡി പിയേഴ്സിംഗ് യൂത്തിന്‍റെ ഇടയില്‍ ടെന്‍റാണ്. ലോ, ഡീപ് വേസ്റ്റ് കാപ്രി, ഷോർട്ട് ടോപ്പ് ആണോ വേഷം… എങ്കിൽ നേവൽ പിയേഴ്സിംഗ് ആണ് ഫാഷൻ. ഇടുന്ന വസ്ത്രം നോക്കി സ്റ്റഡ് അടിക്കുന്നവരും ഏറെയാണ്.
ഇന്ന് ബോഡി പിയേഴ്സിംഗ് യൂത്തിന്‍റെ ഇടയില്‍ ടെന്‍റാണ്. ലോ, ഡീപ് വേസ്റ്റ് കാപ്രി, ഷോർട്ട് ടോപ്പ് ആണോ വേഷം… എങ്കിൽ നേവൽ പിയേഴ്സിംഗ് ആണ് ഫാഷൻ. ഇടുന്ന വസ്ത്രം നോക്കി സ്റ്റഡ് അടിക്കുന്നവരും ഏറെയാണ്.
പുരികം മുതല്‍ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നാനാ വർണ്ണത്തിലും ഡിസൈനിലും പല വലുപ്പത്തിലും ഉള്ള കമ്മലുകൾ റിംഗ്സ് അണിഞ്ഞ് കിടിലന്‍ ലുക്കിലേക്ക് മാറുമ്പോള്‍ ബോഡി പിയേഴ്സിംഗ് വെറും ഒരു കുട്ടിക്കളി അല്ല എന്ന കാര്യം ഓർമ്മിക്കണം എന്നു മാത്രം.
ശ്രദ്ധ നൽകിയില്ലെങ്കിൽ ടാറ്റു പോലെ ബോഡി പിയേഴ്സിംഗും അപകടങ്ങൾ ക്ഷണിച്ചു വരുത്തും.തുളച്ച ശരീര ഭാഗത്തിന് ചുറ്റുമായി ചർമ്മം ചുവപ്പ് നിറമാകുക, തടിക്കുക, നീര് വയ്ക്കുക, പഴുപ്പ് കാണുക തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടെങ്കിൽ ഉടനടി ഡോക്ടറുടെ സഹായം തേടാൻ മടിക്കരുത്.
- പിയേഴ്സിംഗ് ചെയ്ത ഭാഗം ടവൽ ഉപയോഗിച്ച് ഉരച്ച് തുടയ്ക്കരുത്. റിംഗ് കുടുങ്ങി ഇൻഫെക്ഷൻ പടരാൻ ഇടവരും.
- പിയേഴ്സിംഗ് ചെയ്ത ഭാഗത്ത് ഉണ്ടാകുന്ന ഇൻഫെക്ഷൻ ഉടനെ തന്നെ ചികിത്സിച്ച് ഭേദമാക്കുക, താമസിപ്പിക്കുന്നത് രക്തത്തിലേക്ക് ഇൻഫെക്ഷൻ പകരാൻ ഇടയാക്കും.\
- പിയേഴ്സിംഗ് ചെയ്ത ശേഷം അണിയുന്ന ലോഹം കൊണ്ടുള്ള സ്റ്റഡ്സ്, റിംഗ്, കമ്മലുകൾ ചിലർക്ക് അലർജിയുണ്ടാക്കാം. ഉടനെ തന്നെ ചികിത്സ തേടുക.
- പിയേഴ്സിംഗിന് ശേഷം 2-3 ദിവസം ചൂട് വെള്ളത്തിൽ കുളിക്കുക. റിംഗ് മുകളിലേക്കും താഴേക്കും അനക്കുക. റിംഗ് ലൂസാകാൻ ഇത് സഹായിക്കും. ചർമ്മത്തോട് ഒട്ടിപ്പിടിച്ചാൽ ബാക്ടീരിയ ഉണ്ടാകാനുള്ള സാധ്യതയും കൂടും.
- വൃത്തിയാക്കുന്ന അവസരത്തിൽ റിംഗ് അഴിച്ചെടുക്കരുത്. ഒരുപക്ഷേ വീണ്ടും അണിയാൻ ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം.
- പിയേഴ്സിംഗിന് ശേഷം രണ്ട് ആഴ്ച ഏങ്കിലും സ്വിമ്മിംഗ് ഒഴിവാക്കുക. ക്ലോറിൻ വെള്ളം ചൊറിച്ചിലും പുകച്ചിലും ഉണ്ടാക്കും.