ഇനി വേദയായി ഋത്വിക് റോഷൻ!!!. “വിക്രം വേദ” ഹിന്ദി റീമേക്ക് ഫസ്റ്റ് ലുക്ക് പുറത്ത്
2017 ൽ വൈ നോട്ട് സ്റ്റുഡിയോസിനു കീഴിൽ എസ്. ശശികാന്ത് നിർമ്മിച്ച് പുഷ്കർ, ഗായത്രി എന്നിവർ സംവിധാനം ചെയ്ത തമിഴ് നിയോ – നോയർ ആക്ഷൻ ത്രില്ലർ ചലച്ചിത്രമായ “വിക്രം വേദ” യുടെ ഹിന്ദി റീമേക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ വേദയായി എത്തുന്നത് പ്രിയതാരം ഋത്വിക് റോഷൻ ആണ്. തമിഴിൽ ഈ വേഷം കൈകാര്യം ചെയ്തത് വിജയ് സേതുപതി ആയിരുന്നു.
ആൾക്കൂട്ടത്തിനൊപ്പം സൺഗ്ലാസും മുഖം നിറയെ അഴുക്കുകളുമായി രൗദ്രഭാവത്തിലാണ് ഫസ്റ്റ് ലുക്കിൽ ഋത്വിക് റോഷൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹിന്ദി റീമേക്കിൽ വിക്രമായി എത്തുന്നത് സെയ്ഫ് അലി ഖാനാണ്. തമിഴിൽ മാധവൻ ആണ് ഈ കഥാപാത്രത്തെ കൈകാര്യം ചെയ്തത്. ചിത്രം 2022 സെപ്റ്റംബർ 30 ഓടെ തിയറ്ററുകളിലെത്തും. അർജുൻ കപൂർ, ജാക്വിലിൻ ഫെർണാണ്ടസ്, യാമി ഗൗതം എന്നിവരും ചിത്രത്തിലുണ്ടാകും.
ബൈതൽ പചിസി എന്നാ നാടോടികഥയെ ആസ്പദമാക്കിയാണ്”വിക്രം വേദ” ചിത്രീകരിച്ചിരിക്കുന്നത്. ഗുണ്ടാ നേതാവായ വേദയെ പിന്തുടരുന്ന വിക്രം എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രത്തിന്റെ ഉള്ളടക്കം. സ്വയം പേടി നൽകുന്ന വേദ, വിക്രമിനോട് മൂന്ന് കഥകൾ പറയുകയും. ഇവ നല്ലതിനെയും ചീത്തയെയും കുറിച്ച് വിക്രമിനുള്ള കാഴ്ചപ്പാടുകളെ മാറ്റുകയും ചെയ്യുന്നു.ഹിന്ദി റീമേക്കിന്റെ വരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. വിജയ് സേതുപതിയെ ഋത്വിക് കടത്തിവെട്ടുമോയെന്ന് നോക്കിക്കാണാം.