വരുന്നു സേതുരാമയ്യര്‍ സിബിഐ; അഞ്ചാംഭാഗത്തിന് എറണാകുളത്ത് തുടക്കം
മമ്മൂട്ടിയുടെഹിറ്റ് കഥാപാത്രങ്ങളിലൊന്നായ സേതുരാമയ്യർ സിബിഐ ക്ക് അഞ്ചാംഭാഗം വരുന്നു.. മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസാണ് സിബിഐ ഡയറികുറിപ്പ്.
ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. സംവിധായകൻ കെ. മധു, തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, നിർമാതാവ് സ്വര്‍ഗ്ഗചിത്ര അപ്പച്ചൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മമ്മൂട്ടി ഡിസംബര്‍ അഞ്ചിന് ജോയിന്‍ ചെയ്യും.
എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. സ്വർഗചിത്ര അപ്പച്ചനാണ് നിർമാണം.
സേതുരാമയ്യർ സീരീസിലെ മുൻപിറങ്ങിയ നാലു ഭാഗങ്ങളും ഹിറ്റുകളായിരുന്നു. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ ചിത്രം. 1989-ൽ ജാഗ്രത എന്ന പേരിൽ രണ്ടാം വട്ടവും സേതുരാമയ്യരെത്തി. 2004-ൽ സേതുരാമയ്യർ സിബിഐ, 2005-ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും എത്തി. . മുകേഷും സായികുമാറും അടക്കം പഴയ ടീമിൽ ഉണ്ടായിരുന്നവർക്കു പുറമേ രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്, സൗബിന് ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോൻ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട . എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡൽഹി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂര്‍ത്തിയാക്കും.അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജേക്സ് ബിജോയ് സംഗീത സംവിധാനം. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ.