സാഗർ സർഹാദി അന്തരിച്ചു

ബോളിവുഡ് തിരക്കഥാകൃത്തും സംവിധായകനുമായ സാഗർ സർഹാദി(88) അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അദ്ദേഹം പുലർച്ചെ മൂന്ന് മണിക്കാണ് മരിച്ചത്.

കഹോന പ്യാർ ഹെ , സിൽസില, കബി കബി, ബാസാർ, ചാന്ദിനി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ സർഹാദി യുടേതാണ്.

ഉർദു ചെറുകഥാകൃത്തായായിരുന്നു സർഹാദിയുടെ തുടക്കം. തുടർന്ന് 1976 ലെ ‘കഭീ കഭീ’യിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു. 1982 ലെ ബസാറിലൂടെ സർഹാദി സംവിധായകനായും തിളങ്ങി

Leave a Reply

Your email address will not be published. Required fields are marked *