മൊബൈല്‍ഫോണിന് അഡിക്റ്റാണോ നിങ്ങള്‍ ഇക്കാര്യങ്ങള്‍ ഒന്ന് വായിക്കണേ…

വിരല്‍ത്തുമ്പ് ഫോണില്‍ തൊടാത്ത ഒരു ദിവസത്തെകുറിച്ച് ആര്‍ക്കും സങ്കല്‍പ്പിക്കുവാന്‍ പോലും സാധിക്കില്ല. സ്മാര്‍ട്ട് ഫോണ്‍ അത്രമേല്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ സ്വാധീനം ചെലുത്തികഴിഞ്ഞു. ഊണിലും ഉറക്കത്തിലും ഫോണ്‍ നമ്മുടെ സന്തതസഹചാരിയായി മാറികഴിഞ്ഞു. ഏകാന്തതയും വിരസതയും ഒക്കെ ഫോണ്‍ മാറ്റി തരുമെങ്കിലും ഗുണത്തേക്കാളേറെ ദോഷവും ഉണ്ടെന്നാണ് ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.


ആരോ​ഗ്യ പ്രശ്നങ്ങൾ ആരംഭിക്കുമ്പോൾത്തന്നെ ഫോണിൽ നിന്ന് ഒരിടവേള എടുക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്.
ഫോണിലെ ലൈറ്റ് കണ്ണുകളിൽ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. ചിലപ്പോൾ അത് തിരിച്ചറിയണമെന്നില്ല. പക്ഷേ അത് കാഴ്ചശക്തിയെ ബാധിച്ചേക്കും. ഇത് കഠിനമായ തലവേദനയ്ക്കും കണ്ണ് വേദനയ്ക്കും കണ്ണിലെ ജലാംശം നഷ്ടപ്പെടാനും കാരണമാക്കും. സെൽഫോണിൽ നിന്നൊരു ഇടവേള എടുക്കേണ്ടത് അത്യാവശ്യമാണ്.


ഫോണിന്റെ ദോഷകരമായ രശ്മികൾ മുഖത്തെ കോശങ്ങളെ ബാധിക്കുന്നുണ്ട്. മുഖക്കുരുവിനും അകാല വാർദ്ധക്യത്തിനും ഇത് കാരണമാകും. ഉറക്കം നമ്മുടെ ജീവിതശൈലിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. രാത്രി വൈകുവോളം മൊബൈൽ ഉപയോഗിക്കുന്നത് ഉറക്കസമയം കുറയ്ക്കുന്നു. ഇക്കാരണത്താൽ, നിങ്ങൾക്ക് രാവിലെ ശരീരത്തിന് ഉണർവ്വ് അനുഭവപ്പെടുന്നില്ല. മൊബൈലിന്റെ അമിത ഉപയോഗം ചിലപ്പോൾ ഉറക്കമില്ലായ്മ ഉണ്ടാക്കും.

മാനസിക പിരിമുറുക്കത്തിനാണ് അടുത്ത സാധ്യതയുള്ളത്. ചെറിയ കാര്യങ്ങൾക്ക് പോലും ക്ഷോഭിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കും.

ഫോണിന്റെ അമിത ഉപയോഗം കൈത്തണ്ടയിൽ മരവിപ്പും വേദനയും ഉണ്ടാക്കും. വിരലുകൾക്ക് വേദനയും ഒപ്പം സ്പർശന ശേഷിയും നഷ്ടമായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *