യാത്രപോകാന്‍ കാത്തിരിക്കുകയാണോ… ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണേ…
യാത്ര എല്ലാവര്‍ക്കും ഇഷ്ടമാണ്. കോറോണക്കാടലത്ത് വീട്ടില്‍ അടച്ചുപൂട്ടി ഇരിക്കുകയാണ് എല്ലാവരും. യാത്രയ്ക്കായി മനസ്സുകൊതിച്ചിട്ട് ഏറെകാലമായല്ലോ.. ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യുമ്പോള്‍ ആഹാരവും ശ്രദ്ധിക്കേണ്ടതുണ്ട്.. ആഹാരം ശരിയായില്ലെങ്കില്‍ ട്രിപ്പ് കൊളമാകാന്‍ ഇടയുണ്ട്.യാത്രക്കിടയില്‍ കഴിക്കാന്‍ സാധിക്കുന്നതും ഒഴിവാക്കേണ്ടതുമായ ആഹാരങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
യാത്രയ്ക്കിടെ കഴിക്കുന്ന ചില കാര്യങ്ങളെങ്കിലും, അനാരോഗ്യകരമായ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. അവ എന്തൊക്കെയെന്ന് നോക്കാം…യാത്രയ്ക്കിടെ ആരോഗ്യകരമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ബദാം, ഈന്തപ്പഴ, കടല വറുത്തത്, കപ്പലണ്ടി, പിസ്ത, ഉണക്കിയ കോൺഫ്ലക്സ് എന്നിവ ഉപയോഗിക്കുന്നതാണ്. വെളിച്ചെണ്ണയിൽ വറുത്ത ഭക്ഷണത്തിന് പകരം ഇളം കടുക് എണ്ണയിലോ ഒലിവ് ഓയിലിലോ വറുത്ത് പായ്ക്ക് ചെയ്യുന്ന ഭക്ഷണം കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ല.. ഫ്രൂട്ട്സ് കഴിക്കുന്നതും നല്ലതാണ്.
യാത്രയ്ക്കിടെ സമൂസ, ഉള്ളിവട, ഉഴുന്ന് വട തുടങ്ങിയ എണ്ണയിൽ വറുത്ത ഭക്ഷണം കഴിക്കരുത്. ഇവയുടെ ഉപയോഗം നമ്മുടെ ആരോഗ്യം മോശമാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ട്രെയിൻ യാത്രയ്ക്കിടെ, സമൂസ, കട്ട്ലറ്റ്, പഴംപൊരി, ഉഴുന്ന് വട എന്നിവയൊക്കെ ട്രെയിനുള്ളിലും സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിലെ ഷോപ്പുകളിലും കാണപ്പെടാറുണ്ട്. എന്നാൽ യാത്രയ്ക്കിടെ ഇത്തരം എണ്ണയിൽ വറുത്ത ഭക്ഷണം കഴിക്കുന്നത്, ദഹനക്കേട് പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.
യാത്രയിൽ നോൺ-വെജ് ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കാൻ ശ്രദ്ധിക്കുക, കാരണം ഇത് ധാരാളം എണ്ണയിലും സുഗന്ധവ്യഞ്ജനങ്ങളിലും ഉണ്ടാക്കുന്നവയാണ്. ഇതും ദഹനക്കേടിന് കാരണമാകും. യാത്രയ്ക്കിടെ, എളുപ്പം ദഹിക്കുന്ന, ലഘുവായ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
അതുപോലെ തന്നെ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളായ, സാൻഡ് വിച്ച്, ബർഗർ, പിസ, എന്നിവയൊക്കെ ഒഴിവാക്കുന്നതാണ് നല്ലത്. കൊഴുപ്പേറിയ ഭക്ഷണം കഴിച്ചുകൊണ്ടുള്ള യാത്ര ശരീരത്തിന് അത്രത്തോളം സുഖകരമായ അനുഭവമായിരിക്കില്ല നൽകുക.ദഹനപ്രശ്നങ്ങൾ രൂക്ഷമാകാനും, ചിലരിലെങ്കിലും ഛർദ്ദി ഉണ്ടാകാനും ഇത് കാരണമാകും.