നികുതി ആനുകൂല്യങ്ങളില്‍ വലിയമാറ്റങ്ങളോ ഇളവുകളോ ഇല്ലാതെ കേന്ദ്ര ബഡ്‌ജറ്റ്

രണ്ടരലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

75 വയസുകഴിഞ്ഞവര്‍ക്കും നികുതി റിട്ടേണ്‍ സമര്‍പ്പിക്കണ്ട. പെന്‍ഷന്‍, പലിശ എന്നിവയിലൂടെ മാത്രം വരുമാനമുള്ളവര്‍ക്കാണ് ഇളവ്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം.

ബഡ്‌ജറ്റിലെ പുതിയ നികുതി സ്ളാബ് ഇങ്ങനെ

വാര്‍ഷിക വരുമാനം 2,50,001 മുതല്‍ അഞ്ച് ലക്ഷം വരെയുള്ളവര്‍ക്ക് അഞ്ച് ശതമാനം നികുതിയടക്കണം

5,00,001- 7,50,000 വരെ വാര്‍ഷികവരുമാനമുള്ളവര്‍ 10%നികുതിയടക്കണം

7,50,000- 10,00,000 വരെ വാര്‍ഷികവരുമാനമുള്ളവര്‍ 15%നികുതിയടക്കണം

10,00,000- 12,50,000 വരെ വാര്‍ഷികവരുമാനമുള്ളവര്‍ 20%നികുതിയടക്കണം

12,50,001 വാര്‍ഷിക വരുമാനമുള്ളവര്‍ 25 ശതമാനവും 15,00,000 വാര്‍ഷിക വരുമാനമുള്ളവര്‍ 30 ശതമാനവും ആദായനികുതിയൊടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *