വിവാദങ്ങള്‍ ഒഴിവാക്കണം പുറംലോകം അറിയേണ്ടകാര്യങ്ങള്‍ കുറുപ്പിലൂടെ പുറത്തുവരും; ചാക്കോയുടെ മകന്‍
ഡിക്യുവിന്‍റെ ബിഗ്ബജറ്റ് ചിത്രത്തിനെ കുറിച്ചുള്ള ഓരോ വാര്‍ത്തയും ആരാധകര്‍ വളരെ ആവേശത്തോടുകൂടിയാണ് സ്വീകരിക്കുന്നത് ‘കുറുപ്പ്’ ഈ മാസം 12നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഒരുപോലെ ശ്രദ്ധ നേടി. എന്നാല്‍ സുകുമാരകുറുപ്പ് എന്ന പേര് ജനശ്രദ്ധ നേടുമ്പോള്‍ കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം ഇപ്പോഴും സങ്കടം ഉള്ളിലൊതുക്കുകയാണ്. ചാക്കോ കൊല്ലപ്പെടുമ്പോള്‍ ഭാര്യ ശാന്തമ്മ ആറ് മാസം ഗര്‍ഭിണിയാണ്. ചിത്രത്തെ കുറിച്ചുള്ള അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും പുറംലോകം അറിയേണ്ട ഒരുപാട് കാര്യങ്ങള്‍ ചിത്രത്തിലൂടെ പുറത്തുവരുമെന്നും ജിതിന്‍ വ്യക്തമാക്കുന്നു.
ചിത്രത്തിന്‍റെ ടീസര്‍ കണ്ടപ്പോള്‍ അച്ഛന്‍റെ കൊലയാളിയെ ന്യായീകരിക്കുന്ന സിനിമയാണെന്ന് ധരിച്ചു. ചിത്രത്തിനെതിരെ കേസുമായി മുന്നോട്ട് പോകാൻ ഒരുങ്ങുമ്പോഴാണ് കുറുപ്പിന്റെ അണിയറ പ്രവർത്തകർ വിളിക്കുന്നത്. ഒരിക്കലും കുറുപ്പിനെ ന്യായീകരിക്കുന്ന സിനിമയല്ല ഇതെന്ന് അവർ പറഞ്ഞു. ഞങ്ങളെ അത് ബോധ്യപ്പെടുത്തുന്നതിനായി സിനിമകാണിക്കാം എന്ന് അവർ ഉറപ്പു നൽകി. അങ്ങനെ ഞങ്ങൾ എറണാകുളത്ത് പോയി സിനിമ കണ്ടു.
ആ സിനിമ കണ്ടപ്പോൾ എനിക്ക് മനസിലായി ലോകം അറിയേണ്ട കാര്യമാണ് അതെല്ലാം. സുകുമാരകുറിപ്പ് എന്ന വ്യക്തിയെ ഹീറോ ആക്കിയോ കഥയെ വളച്ചൊടിച്ചോ അല്ല സിനിമ ചെയ്തിരിക്കുന്നത്. പൂർണമായും യാഥാർഥ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സിനിമ.
സിനിമ കണ്ടുകഴിഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് സന്തോഷം ഉണ്ട്. ഞാൻ മാത്രമല്ല ഈ ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങൾ ആ സിനിമയ്ക്കകത്ത് ഉണ്ട്. എന്റെ ആവശ്യം എന്റെ അപ്പന്റെ കൊലയാളി നാളെ സമൂഹത്തിനുമുന്നിൽ ഹീറോയാകാൻ പാടില്ല എന്ന് മാത്രമായിരുന്നു. അതില്ല എന്ന് സിനിമ കണ്ടപ്പോൾ എനിക്ക് മനസിലായി.”- അഭിമുഖത്തില്‍ ജിതിന്‍ വ്യക്തമാക്കുന്നു.
ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
1984 ജനുവരി 22 നാണ് സുകുമാര കുറുപ്പും ബന്ധുവും ഡ്രൈവറും ചേർന്ന് എൻ.ജെ. ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നത്തിന് സമീപം കാറിലിട്ടു ചുട്ടു കൊന്നത്. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലക്ക് പിന്നിലെ ലക്ഷ്യം. കരുവാറ്റ ടിബി ജംഗ്ഷനിൽ ശ്രീഹരി ടാക്കീസിൽ കളക്ഷൻ വിവരങ്ങൾ ശേഖരിക്കാൻ എത്തിയതായിരുന്നു ചാക്കോ. ഗർഭിണിയായ ഭാര്യ ശാന്തമ്മയ്ക്കരികിൽ എത്താൻ വാഹനം കാത്തുനിൽക്കുന്നതിനിടയിലാണ് സുകുമാര കുറുപ്പിന്റെ കയ്യിൽ അകപ്പെട്ടത്