ചക്ക അപ്പം
പ്രിയ ആർ ഷേണായ്
പച്ചരി – 1 കപ്പ്
പഴുത്ത ചക്ക ചുള (കൂഴച്ചക്കയാണെങ്കിൽ ഉത്തമം) – 15- 20 വരെ
തേങ്ങാ തിരുമ്മിയത് – 1 കപ്പ്
ശർക്കര -1/4 കിലോ ( ചക്കയുടെ മധുരത്തിനനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം )
ഉപ്പ് – ഒരു നുള്ളു
പച്ചരി ഒരു മൂന്നു മണിക്കൂർ കുതിർക്കുക
ശേഷം തേങ്ങയും ചക്കചുളകളും നന്നായി അരയ്ക്കുക
ഇതിലേക്ക് കുതിർത്തു വെച്ച പച്ചരി ചേർത്ത് ഇത്തിരി തരുതരുപ്പായി അരച്ചെടുക്കുക
ശർക്കര ഉരുക്കി കരട് കളഞ്ഞു അരച്ച് വെച്ച കൂട്ടിലേക്ക് ചേർക്കുക
മാവ് തീരെ നേർത്തു പോവരുത് , ഇത്തിരി കട്ടിയായി തന്നെ വെയ്ക്കുക
ഇനി ഒരു നുള്ള് ഉപ്പ് കൂടെ ചേർക്കാം … നന്നായി മിക്സ് ചെയ്തു നെയ്മയം പുരട്ടിയ തളികയിൽ ഒഴിച്ച് ഇരുപതു മിനുറ്റുകളോളം ആവി കേറ്റാം
ചൂടറിയതിനു ശേഷം ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചു നെയ്യ് കൂടെ വെച്ച് വിളമ്പാം .
നല്ലയിനം ശർക്കര ആണെങ്കിൽ ഉരുക്കേണ്ടതില്ല , നേരിട്ട് ചീവി ചേർക്കാവുന്നതാണ്
ചക്കവരട്ടി ആണ് ചേർക്കുന്നതെങ്കിൽ മാവ് അരച്ച് കഴിഞ്ഞു അതിലേക്ക് നേരിട്ട് ചേർക്കാം .. ചക്കവരട്ടിയുടെ മധുരം അനുസരിച്ചു , ശർക്കര വേണ്ടെങ്കിൽ ഒഴിവാക്കാം