ലോക്കഡൗൺ വിരസതയകറ്റാൻ ചാക്കോച്ചൻ ചലഞ്ച ആയി കുഞ്ചക്കോബോബൻ: ഫസ്റ്റ് ഡേയിൽ താരത്തിന്റെ ചലഞ്ചിനെ കുറിച്ചറിയാം

ലോക്ക്ഡൗൺ സമയത്തെ വിരസത മാറ്റാൻ ചാക്കോച്ചൻ ചലഞ്ചുമായി നടൻ കുഞ്ചാക്കോ ബോബൻ. കഴിഞ്ഞ ദിവസമാണ് തന്റെ ചലഞ്ചിനെ കുറിച്ചുള്ള പോസ്റ്റ്‌ നടൻ ഇട്ടത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായം ചെയ്യാനുള്ള ചലഞ്ചാണ്‌ ചാക്കോച്ചൻ ഇട്ടത്. തന്നാൽ ആകും വിധം ആരെയെങ്കിലും ഹെൽപ് ചെയ്താൽ അത് പോസ്റ്റിനു താഴെ കമന്റ്‌ ഇടണം എന്നും താരം പറയുന്നു.

കഴിഞ്ഞ ദിവസം താൻ ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോള്‍ ലോക്ഡൗണ്‍ നീട്ടിയതില്‍ സുഹൃത്തിന്റെ വാക്കുകളിലെ നിരാശയാണ് ഇത്തരമൊരു പദ്ധതിക്ക് കാരണമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. മസ്തിഷ്‌ക വ്യായാമങ്ങള്‍ മുതല്‍ ഫിസിക്കല്‍ ടാസ്‌ക് വരെ ഇതിലുണ്ടാകുമെന്നും ജൂൺ 16 വരെ ഈ ചലഞ്ച് തുടരുമെന്നും താരം പറഞ്ഞു

കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്‌

ഈ മഹാമാരി നമ്മുടെ എല്ലാവരുടെയും സാമ്പത്തിക നിലയെ വല്ലാതെ ബാധിച്ചു കഴിഞ്ഞു എന്നതിൽ ഒരു സംശയുമില്ല. ഗവൺമെന്റുകളും NGO-കളും പല തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായികുന്നുമുണ്ട്. എന്നാൽ, ചെറിയ രീതിയിൽ ആണെങ്കിൽ പോലും, നമുക്കും നമ്മളെ കൊണ്ട് കഴിയുന്ന വിധത്തിൽ മറ്റുള്ളവരെ സഹായിക്കാനാകും എന്നാണ് എൻ്റെ വിശ്വാസം.

നമ്മളിൽ മിക്കവർക്കും ഈ മോശ സമയത്തിന് ഇരയായ ഒരു സുഹൃത്ത് അല്ലെങ്കിൽ ഒരു കുടുംബാംഗമുണ്ടായേക്കാം. ചാക്കോച്ചൻ ചലഞ്ചിന്റെ ആദ്യ ദിവസമായ ഇന്ന് നിങ്ങൾ അവരെ എത്രമാത്രം കെയർ ചെയ്യുന്നുവെന്ന് അവരെ അറിയിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇന്ന് ആരുടെയെങ്കിലും മുഖത്ത് പുഞ്ചിരി വിടർത്താൻ നിങ്ങൾക്ക് കഴിഞ്ഞെങ്കിൽ കമൻ്റ്സിൽ എന്നെ അറിയിക്കുക; അതിനെക്കുറിച്ച് വായിക്കാൻ ഞാൻ ഏറെ ആഗ്രഹിക്കുന്നു.

പിന്തുണ ആവശ്യമാണെന്ന് എനിക്ക് തോന്നിയവരുടെ സാമ്പത്തിക ഭാരം ഒരൽപ്പമെങ്കികും ലഘൂകരിക്കുന്നതിന് എന്റെ ഭാഗത്തു നിന്നുള്ള ചെറിയ സംഭാവനകൾ ഞാൻ നിങ്ങളുമായി പങ്കുവെയ്ക്കുന്നു. ചില സമയങ്ങളിൽ, ഒരു ‘മണി ക്രെഡിറ്റഡ്’ നോട്ടിഫിക്കേഷന് ഏറെ ആശ്വാസം പകരാൻ സാധിച്ചേക്കാം.

പണ്ട് ആരോ പറഞ്ഞതുപോലെ, “കഷ്ടപ്പെടുന്നവനെ സഹായിക്കാൻ നമുക്ക് ആഴത്തിലുള്ള പോക്കറ്റുകൾ ആവശ്യമില്ല, ആകെ വേണ്ടത് സഹായിക്കാൻ ഉള്ളൊരു മനസ്സ് മാത്രം.”

നാളെ മറ്റൊരു ചലഞ്ചുമായി വീണ്ടും കാണാം. 🤗

Leave a Reply

Your email address will not be published. Required fields are marked *