ചപ്പാത്തി ന്യൂഡില്‍സ്
ജിഷ
കൊച്ചുകുട്ടികള്‍ക്ക് വേറിട്ടൊരു നാലുമണികാപ്പി തയ്യാറാക്കാം.
ചേരുവകള്‍
ചപ്പാത്തി – 5 എണ്ണം
സവോള – 2 എണ്ണം
ക്യാരറ്റ് – 2 എണ്ണം
ബീട്രൂട്ട് – 1 എണ്ണം
ഗ്രീന്‍പീസ് അരക്കപ്പ്
ബീന്‍സ് – 6 എണ്ണം
മുളക്‌പൊടി – 2 സ്പൂണ്‍
മസാലപ്പൊടി – 1 സ്പൂണ്‍
ഇഞ്ചി – 1 കഷണം
വെളുത്തുള്ളി – 4 എണ്ണം
ഉപ്പ് ആവശ്യത്തിന്
എണ്ണ – 4 സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ചപ്പാത്തി ചുരിട്ടി വട്ടത്തില്‍ കനം കുറച്ച് അരിയുക. സവോള വഴറ്റി വേവിച്ച പച്ചക്കറി കഷണങ്ങള്‍ ഇടുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ക്കുക.മുളക്‌പൊടി, മസാലപ്പൊടി എന്നിവയിട്ട് നന്നായി വഴറ്റുക. ഇതിലേക്ക് ചപ്പാത്തിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. സ്വാദിഷ്ടമായ ചപ്പാത്തി ന്യൂഡില്‍സ് റെഡി.