ചിക്കൻ ഫ്രൈ

റെസിപി നീതു വൈശാഖ്

എണ്ണ ഒട്ടും ചേർക്കാതെ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെയാണ് നോക്കിയാലോ
ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ അരക്കിലോ

ചുവന്നുള്ളി 15

വെളുത്തുള്ളി ഒരു തുടം

ഇഞ്ചി ഒരു ചെറിയ കഷ്ണം

മുളകുപൊടി 2 1/2 ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

തേങ്ങാപ്പാൽ 2 1/2 കപ്പ്

കറിവേപ്പില ആവശ്യത്തിന്

ഗരംമസാല അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ചിക്കനിൽ തേങ്ങാപ്പാൽ ഒഴികെയുള്ള ചേരുവകൾ അരച്ചുപുരട്ടി അരമണിക്കൂർ വെക്കണം തേങ്ങാപ്പാൽ ചൂടായി വരുമ്പോൾ കഷ്ണങ്ങൾ ചേർത്ത് മൂടിവെക്കണം ചിക്കൻ വെള്ളം ഇറങ്ങി തുടങ്ങുമ്പോൾ അടപ്പ് മാറ്റി തുറന്നു വേവിക്കാം. നന്നായി വെള്ളം വറ്റി എണ്ണ തെളിഞ്ഞു വരുമ്പോൾ ഇളക്കി ഇളക്കി മൊരിച്ചെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *