കോപ്പ അമേരിക്ക: ബ്രസീൽ സെമിയിലേക്ക്

കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീൽ സെമിയിൽ. ചിലിയെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ( 1-0) ന് കീഴടക്കിയാണ് ബ്രസീൽ സെമിയിൽ കടന്നത്. 47-ാം മിനിറ്റിൽ ലുകാസ് പക്വേറ്റയുടെ നിർണ്ണായക ഗോളിൽ ആണ് ബ്രസീൽ സെമി ബെർത്ത് നേടിയത്. ആദ്യ പകുതി ഇരു ടീമും ഗോൾരഹിത സമനില പാലിച്ചു.

ആദ്യപകുതിയിലുടനീളം മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാൻ ബ്രസീലിന് സാധിച്ചില്ല. 49-ാം മിനിറ്റിൽ ചിലിയുടെ യുജെനിയോ മെനയ്ക്ക് എതിരായ അപകടകരമായ ഫൗളിനെ തുടർന്ന് ബ്രസീൽ താരം ഗബ്രിയേൽ ജെസ്യൂസ് ചുവപ്പു കാർഡ് കണ്ട് പുറത്ത് പോയി എങ്കിലും 10 പേരുടെ പ്രതിരോധ നിര തീർത്ത് ബ്രസീൽ ഗോൾവലയം കാക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *