പുതിയ കവർസോങ്ങുമായി സന മൊയ്തൂട്ടി
ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളിലേക്ക് മലയാളിയെ എന്നും നയിക്കുന്ന ഒരു അതിമനോഹര ഗാനമാണ് . കമൽ സംവിധാനം ചെയ്ത അഴകിയ രാവണൻ എന്ന ചിത്രത്തിനു വേണ്ടി . കൈതപ്രത്തിന്റെ വരികൾക്ക് . വിദ്യാസാഗർ ഈണം നൽകി ഗാനഗന്ധർവ്വൻ കെ. ജെ. യേശുദാസും ശബ്നവും ചേർന്നാലപിച്ച
” വെണ്ണിലാചന്ദനക്കിണ്ണം പുന്നമടക്കായലിൽ വീണേ…. ” എന്ന ഗാനം.
എത്ര കേട്ടാലും മതിവരാത്ത , എക്കാലത്തേയും മികച്ച ഈ മെലഡി ഗാനത്തിന്റെ പുതുമ നിറഞ്ഞ ഒരു കവർസോങ്ങ് വീഡിയോ , സോഷ്യൽ മീഡിയയിലൂടെ ഏവർക്കും പ്രിയങ്കരിയായ ഗായിക സന മൊയ്തൂട്ടി ആലപിച്ച് സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു.സന മൊയ്തൂട്ടി ആലപിച്ച് സത്യം ഓഡിയോസ് റിലീസ് ചെയ്ത കണ്ണാടി കൂടുംകൂട്ടി.. , കരിമിഴി കുരുവിയെ കണ്ടീല …, ചൂളമടിച്ചു കറങ്ങി നടക്കും…. എന്നീ ഗാനങ്ങളുടെ കവർ യൂട്യൂബിൽ ഇതിനോടകം ജനശ്രദ്ധ ആകർഷിച്ചതാണ്. മികച്ച ദൃശ്യാവിഷ്ക്കാരവും ശബ്ദമിശ്രണവും സനയുടെ വ്യത്യസ്ഥമായ ആലാപനവും കൊണ്ട് “വെണ്ണിലാചന്ദനക്കിണ്ണവും .. ” എല്ലാവർക്കും ഇഷ്ടപെടും.